കുവൈത്ത് സിറ്റി: മാധ്യമ ചർച്ചക്കിടെ ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും അധിക്ഷേപിച്ച, പരാമർശങ്ങൾക്കെതിരെ പ്രതികരിച്ച ഡോ.അബ്ദുള്ള ബാസിലിനെതിരെ കേസ് നൽകിയ നടപടിയെ കുവൈത്ത് കേരള ഇസ്ലാഹി സെന്റർ കേന്ദ്ര കൗൺസിൽ (കെ.കെ.ഐ.സി) അപലപിച്ചു.

ഒരു ജനാധിപത്യ സമൂഹത്തിൽ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും അവയോട് വിയോജിക്കാനും വിമർശിക്കാനും പ്രതികരിക്കാനുമുള്ള അവകാശം ഓരോ പൗരനുമുണ്ട്. ഒരു മതത്തെയോ വിശ്വാസ സമൂഹത്തെയോ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ ഉയർന്നുവരുമ്പോൾ അതിനെതിരെ ജനാധിപത്യപരമായും നിയമപരമായും പ്രതികരിക്കുന്നത് സ്വാഭാവികമായ അവകാശമാണ്.

എന്നാൽ, ഇത്തരം പ്രതികരണങ്ങളെ കേസുകളും പരാതികളും ഉപയോഗിച്ച് നേരിടുന്ന പ്രവണത ആശയസംവാദത്തിന്റെ ജനാധിപത്യ അന്തരീക്ഷത്തെ ദുർബലപ്പെടുത്തുന്നതാണ്.

ഇസ്‌ലാമിനെയും മുസ്‌ലിം സമൂഹത്തെയും ലക്ഷ്യമിട്ട് ഉയരുന്ന വർഗീയവും വംശീയവുമായ അധിക്ഷേപങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും കെ.കെ.ഐ.സി ശക്തമായി എതിർക്കുന്നു. ഇത്തരം പ്രവണതകൾക്കെതിരെ ആശയപരമായും നിയമപരമായും ജനാധിപത്യപരമായും പ്രതിരോധം തീർക്കേണ്ടത് അനിവാര്യമാണ്.

മാധ്യമങ്ങൾ സമൂഹത്തിൽ ആരോഗ്യകരമായ ആശയസംവാദത്തിന്റെയും ജനാധിപത്യപരമായ അഭിപ്രായപ്രകടനത്തിന്റെയും വേദികളാകണം. മതവിശ്വാസങ്ങളെയും വിശ്വാസ സമൂഹങ്ങളെയും അപമാനിക്കുന്ന പരാമർശങ്ങൾക്ക് ഇടം നൽകുകയും അതിനെതിരെ പ്രതികരിക്കുന്നവരെ നിയമനടപടികളിലൂടെ നേരിടുകയും ചെയ്യുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

ഇസ്ലാഹീ സെന്റർ പ്രസിഡന്റ് പി.എൻ. അബ്ദുൽ ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. പി.ആർ സെക്രട്ടറി എൻ.കെ അബ്ദുസ്സലാം പ്രമേയം അച്ചതരിപ്പിച്ചു. അബ്ദു റഷീദ് കുട്ടമ്പൂർ, പി.എൻ.അബ്ദു റഹ്മാൻ, സമീർ അലി ഏകരൂൽ, അബ്ദുൽ അസീസ് നരക്കോട് എന്നിവർ സംസാരിച്ചു. അദ്നാൻ അഷ്റഫ് ഖുർആൻ പാരായണം നടത്തി. സാജു ചെമ്നാട് സ്വാഗതവും, ഷമീർ കൊച്ചി നന്ദിയും പറഞ്ഞു.

Tags:    
News Summary - Youth India Swimming Competition Winners Receive Trophies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.