ശൈത്യകാല രോഗങ്ങൾ; മുൻകരുതൽ നടപടികൾ ആരംഭിച്ച് ആ​രോഗ്യ വകുപ്പ്

കുവൈത്ത് സിറ്റി: രാജ്യത്ത് ശൈത്യകാലം എത്തുന്നതിനുമുമ്പ് മുൻകരുതൽ നടപടികൾ ആരംഭിച്ചു ആ​രോഗ്യ വകുപ്പ്. ശൈത്യകാലത്ത് സീസണൽ ശ്വാസകോശ രോഗങ്ങളും വൈറസുകളും സാധാരണയായി വർധിച്ച തോതിൽ കാണപ്പെടാറുണ്ട്.

ഇവയെ ചെറുക്കുന്നതിന്റെ ഭാഗമായാണ് മുൻകരുതൽ നടപടികൾ. ഹവല്ലി ആരോഗ്യ മേഖലയിലെ പൊതുജനാരോഗ്യ സേവന വിഭാഗത്തിന്റെ നേതൃത്വത്തിൽ, ആരോഗ്യ മന്ത്രാലയം പ്രത്യേക പരിശീലന പരിപാടി സംഘടിപ്പിച്ചു. ആരോഗ്യപരമായ സങ്കീർണതകൾക്ക് സാധ്യതയേറിയ വിഭാഗങ്ങൾക്കിടയിൽ രോഗപ്രതിരോധം, ബോധവത്ക്കരണം, പരിചരണം എന്നിവയിൽ നഴ്സിംഗ് ജീവനക്കാരുടെ സജ്ജതയും കാര്യക്ഷമതയും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.

പൊതു-സ്വകാര്യ മേഖലകളിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള നഴ്സിംഗ് ജീവനക്കാരുടെ വിപുലമായ പങ്കാളിത്തം ഇതിലുണ്ടായി.

ശീതകാലവുമായി ബന്ധപ്പെട്ട പ്രധാന ആരോഗ്യ വെല്ലുവിളികൾ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ, മുൻകൂട്ടിയുള്ള തയ്യാറെടുപ്പുകളുടെയും പ്രതിരോധ നടപടികൾ പാലിക്കുന്നതിന്റെയും പ്രാധാന്യം എന്നിവ അധികൃതർ ഉണർത്തി.

Tags:    
News Summary - Winter Diseases: Health Department Begins Preventive Measures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.