നടപടികൾ ഫലം കണ്ടു; കുട്ടികളുടെ കുറ്റകൃത്യങ്ങളിൽ കുറവ്
കുവൈത്ത് സിറ്റി: കുറ്റകൃത്യങ്ങൾ തടയുന്നതിനും പ്രതിരോധം ശക്തമാക്കുന്നതിനുമായി സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടു. രാജ്യത്ത് പ്രായപൂർത്തിയാകാത്തവർ ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ കുറവ്. 2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ, 2026-ന്റെ ആദ്യ പകുതിയിൽ ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണം 1,523-ൽ നിന്ന് 795-ആയി കുറഞ്ഞു. 48 ശതമാനമാണ് കുറവുണ്ടായെന്നും നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് പറഞ്ഞു.
ഈ വിഭാഗങ്ങളുടെ കുറ്റകൃത്യങ്ങൾ തുടർച്ചയായി രണ്ടാം വർഷവും കുറഞ്ഞുവരികയാണ്. 1,665 കേസുകൾ രേഖപ്പെടുത്തിയ 2024-ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ ഈ കുറവ് 52 ശതമാനത്തിലെത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗതവുമായി ബന്ധപ്പെട്ട കേസുകളിൽ 63 ശതമാനത്തിന്റെ കുറവാണുണ്ടായത്. 2025-ലെ ആദ്യ പകുതിയിൽ 1,048 കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 2026-ലെ ഇതേ കാലയളവിൽ അവ 383 ആയി കുറഞ്ഞു. ശാരീരിക ആക്രമണ കേസുകളിലും 32 ശതമാനം കുറവുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.