ബീമാപള്ളി റഷീദിന്റെ വിയോഗത്തിൽ കെ.എം.സി.സി അനുശോചിച്ചു

കുവൈത്ത് സിറ്റി: മുസ്‌ലിം ലീഗ് മുൻ സംസ്ഥാന ഭാരവാഹിയും തിരുവനന്തപുരം ജില്ല പ്രസിഡന്റുമായിരുന്ന ബീമാപള്ളി റഷീദിന്റെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

തലസ്ഥാന നഗരിയിൽ മുസ്‌ലിം ലീഗ് പ്രസ്ഥാനത്തിന്റെ ശക്തമായ മുഖമായിരുന്ന ബീമാപള്ളി റഷീദിന്റെ വിയോഗത്തിലൂടെ സമർപ്പിതനായ ഒരു നേതാവിനെയാണ് പ്രസ്ഥാനത്തിന് നഷ്ടമായതെന്ന് കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് ഡോ.മുഹമ്മദലി, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബത്തിനും സഹപ്രവർത്തകർക്കും പ്രസ്ഥാന പ്രവർത്തകർക്കുമുള്ള ദു:ഖത്തിൽ പങ്കുചേരുന്നതായും നേതാക്കൾ അറിയിച്ചു.

Tags:    
News Summary - KMCC condoles demise of Beemapally Rasheed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.