ബോധവത്കരണ കാമ്പയിനിൽ മെഡക്സ് മെഡിക്കൽ ഗ്രൂപ് ജീവനക്കാർ
ലോക ഹൃദയദിനം: ബോധവത്കരണ കാമ്പയിനുമായി മെഡക്സ് മെഡിക്കൽ ഗ്രൂപ്
കുവൈത്ത് സിറ്റി: സെപ്റ്റംബർ 29 ലെ ലോക ഹൃദയദിനത്തിന്റെ ഭാഗമായി മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന സി.പി.ആർ ബോധവത്കരണ കാമ്പയിന് തുടക്കമായി. ഫഹാഹീലിൽ മെഡക്സ് മെഡിക്കൽ കെയറിൽ സി.പി.ആർ.ബോധവത്കരണ-പരിശീലന ക്ലാസിന് അൽ മെഡക്സ് കെയർ ഫർവാനിയയിലെ ഡോ.ടി.അജ്മൽ ക്ലാസിന് നേതൃത്വം നൽകി.
സി.പി.ആർ ആവശ്യമായി വരുന്ന സാഹചര്യം തിരിച്ചറിയൽ, ശരിയായ രീതിയിൽ നൽകേണ്ട വിധം, മുൻകരുതലുകൾ, അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. പ്രായോഗിക പരിശീലനവും നൽകി.
ഇൻഷുറൻസ് മാനേജർ അജയകുമാർ വിശ്വനാഥൻ, എച്ച്.ആർ. മാനേജർ ജസീലുദ്ദീൻ, ഒ.എച്ച്.ഡി മാനേജർ ജാബിർ കോയിമ്മ, മെഡിക്കൽ, മെഡിക്കൽ ഇതര ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആറിനെക്കുറിച്ചുള്ള അടിസ്ഥാന അറിവും പരിശീലനവും എല്ലാവർക്കും അനിവാര്യമാണെന്ന് മാനേജ്മെന്റ് മെഡക്സ് മെഡിക്കൽ ഗ്രൂപ്പ് പറഞ്ഞു. ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി വിവിധ സാമൂഹിക സേവന സംഘടനകളിലും കലാ-കായിക കൂട്ടായ്മകളിലും മെഡക്സ് സംഘം നേരിട്ടെത്തി ബോധവത്കരണവും പരിശീലനവും നൽകുമെന്നും മാനേജ്‍മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.