ദുബൈ ദുബൈ കറക് മക്കാനി പുതിയ ഔട്ട്ലെറ്റ്
കുവൈത്ത് സിറ്റി: ജി.സി.സിയിലെ ജനപ്രിയ സഥാപനമായ ദുബൈ ദുബൈ കറക് മക്കാനി കുവൈത്തിൽ പുതിയ ബ്രാഞ്ച് ആരംഭിക്കുന്നു. സാൽമിയ ബ്ലോക്ക് 10ൽ യൂസുഫ് അൽ ബദർ സ്ട്രീറ്റിലാണ് പുതിയ ബ്രാഞ്ച്. വ്യാഴാഴ്ച വൈകീട്ട് 7.30 ബ്രാഞ്ച് ഉദ്ഘാടനം ചെയ്യും.
ദുബൈ ദുബൈ കറക് മക്കാനിയുടെ കുവൈത്തിലെ 11ാമത്തെയും ജി.സി.സിയിലെ 14ാംമത്തെയും ഔട്ട്ലറ്റാണിത്. 2019 ൽ ഫർവാനിയ ലുലു എക്സ്പ്രസ് ബിൽഡിങ്ങിൽ എം.എ. യൂസഫലിയാണ് കുവൈത്തിലെ ആദ്യത്തെ ഔട്ട് ലറ്റ് ഉദ്ഘാടനം ചെയ്തത്. ഉപഭോക്താക്കൾ നൽകുന്ന പൂർണ പിന്തുണയാണ് പുതിയ ബ്രാഞ്ചുകൾ തുറക്കാൻ പ്രേരിപ്പിക്കുന്നതെന്നും അടുത്ത ബ്രാഞ്ച് ഉടൻ ദജീജിൽ തുറക്കുമെന്നും വൈകാതെ കൂടുതൽ ഇടങ്ങളിൽ ബ്രാഞ്ചുകൾ ആരംഭിക്കുമെന്നും സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി, എ.എം ഗ്രൂപ്പ് ചെയർമാൻ ആബിദ് മുളയങ്കാവ്, ഡയറക്ടർമാരായ മുഹമ്മദ് കുഞ്ഞി, ജമാൽ തോടന്നൂർ, ഓപറേഷൻസ് മാനേജർ പി.എം.പി റൗഫ് എന്നിവർ അറിയിച്ചു.
മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ സ്വന്തമായി തയാറാക്കിയ ആരോഗ്യകരമായ മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഫ്രഷ് മിൽക്കിൽ സമാവർ ചായ പുതിയ ഔട്ട്ലറ്റിന്റെ പ്രത്യേകതയാണ്. ഇതിനൊപ്പം എണ്ണക്കടികൾ, ജ്യൂസ്, സാൻഡ് വിച്ച്, വിവിധ രുചികളിലുള്ള ചിക്കൻ ശവായ (മാജിക് മസാല, മാജിക് ഡബിൾ സ്പൈസി, ചീസ്), തലശ്ശേരി ദം ബിരിയാണി, ട്രൈൻ ബിരിയാണി തുടങ്ങി വ്യത്യസ്ത വിഭവങ്ങളും ലഭ്യമാണ്. ഇന്ത്യയിലും, ഗൾഫ് രാജ്യങ്ങളിലും 20 വർഷത്തിൽ കൂടുതൽ പരിജയസമ്പന്നവരുമായ ഫെഫുകൾ സ്ഥാപനത്തിന്റെ മുതൽക്കൂട്ടാണ്.
ദുബൈ ദുബൈ കറക് മക്കാനിയുടെ പ്രായോജകരായ എ.എം ഗ്രൂപ്പിന് ഐ ബ്ലാക്ക്, എക്കോലൈറ്റ്, ഹാമിൽട്ടൺ, ടീം എന്നീ ഇലക്ട്രോണിക്സ് ബ്രാൻഡുകൾ, ഐ ബ്ലാക്ക് ലഗേജ്ജ്, കോജാത്തി, താര ടൂത്ത് ബ്രഷ്, വൈഗ ബാത്ത് സോപ്പ് എന്നീ സംരംഭങ്ങളും കുവൈത്തിൽ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.