ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇൻഡോ-കുവൈത്ത് ഫ്രൻഡ്ഷിപ് സൊസൈറ്റി പ്രസിഡന്റ് ഡോ. ഗാലിബ് അൽ മഷൂറിന് പുസ്തകങ്ങളും മെമന്റോയും കൈമാറുന്നു
കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഇൻഡോ-കുവൈത്ത് ഫ്രൻഡ്ഷിപ് സൊസൈറ്റി പ്രസിഡന്റ് ഡോ. ഗാലിബ് അൽ മഷൂറിനെ കുവൈത്ത് അധികൃതർ ആദരിച്ചു. ക്രൗൺ പ്ലാസയിൽ നടന്ന ചടങ്ങിൽ ദിവാൻ അൽ അമീരിയുടെ ഉപദേഷ്ടാവ് ഡോ. അബ്ദുല്ല അബ്ബാസ് ബോയർ പുസ്തകങ്ങളും മെമന്റോയും ഡോ. അൽ മഷൂറിന് കൈമാറി. ഡോ. മുസ്തഫ ബെഹ്ബെഹാനി, അഹമ്മദ് അൽ ഹദ്ദാദ്, കുവൈത്ത് ഇന്റർനാഷനൽ സെന്റർ സ്ട്രാറ്റജിക് സ്റ്റഡീസ് ഡയറക്ടർ റഫാത്ത് അൽ ഇബ്രാഹിം എന്നിവരും മാധ്യമപ്രവർത്തകരും നയതന്ത്രജ്ഞരും ചടങ്ങിൽ പങ്കെടുത്തു.
ഡോ. പോർഞ്ചായ് ദൻവിവതാന, ഏഷ്യ കോഓപറേഷൻ ഡയലോഗ് സെക്രട്ടറി ജനറൽ അഹമ്മദ് അറഫ, ലബനീസ് എംബസിയുടെ ഷർഷെ ദഫേ, ചൈനീസ് എംബസിയിൽ നിന്നുള്ള വു ഡോങ്ഹുയി, കെനിയൻ എംബസി അംബാസഡർ ഹലീമ, ഇറാനിയൻ എംബസിയുടെ ഷർഷെ ദഫേ, ദക്ഷിണ സുഡാൻ എംബസി അംബാസഡർ, സോമാലിയൻ എംബസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. അന്തരിച്ച അമീർ ശൈഖ് സബാഹ് അഹ്മദ് അസ്സബാഹിന്റെയും അസ്സബാഹ് ഭരണകുടുംബത്തിന്റെയും ആത്മകഥ പ്രസിദ്ധീകരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.