കുവൈത്ത് സിറ്റി: രാജ്യത്ത് ഗാര്‍ഹിക തൊഴിലാളിക്ഷാമം രൂക്ഷമാകുന്നു. ചില രാജ്യങ്ങളിലെ വിസ നടപടികൾ നിർത്തിവെച്ചതാണ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണമെന്ന് ലേബർ റിക്രൂട്ട്മെന്റ് ഓഫിസുകൾ വ്യക്തമാക്കി. രാജ്യത്ത് ഡൊമസ്റ്റിക് വിസ പ്രശ്നം രൂക്ഷമാണെന്നും തൊഴിലാളികൾക്ക് ആവശ്യം കൂടുന്നതിനാല്‍ പ്രതിസന്ധി വരുംമാസങ്ങളില്‍ വർധിക്കുമെന്നും ഗാർഹിക തൊഴിൽ കാര്യങ്ങളിൽ വിദഗ്ധനായ ബസ്സാം അൽ ഷമരി പറഞ്ഞു.
മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മികച്ച ഗാര്‍ഹിക തൊഴിലാളി നിയമങ്ങളാണ് കുവൈത്തിലുള്ളത്. എന്നാല്‍, സ്ത്രീത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ നിലവിലെ കരാര്‍ പുതുക്കാന്‍ വിസമ്മതിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രത്യേക രാജ്യങ്ങളെ ആശ്രയിക്കാതെ പുതിയ രാജ്യങ്ങളില്‍നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരണം. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി മെമ്മോറാണ്ടം ഒപ്പിടുന്നതിന് സര്‍ക്കാര്‍ മുന്നോട്ടുവരണമെന്നും അതിലൂടെ ജനസംഖ്യ സന്തുലനം ഉറപ്പാക്കാന്‍ കഴിയുമെന്നും അൽ ഷമരി പറഞ്ഞു.
ഇത്യോപ്യ, ഇന്തോനേഷ്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് റിക്രൂട്ട്മെന്റ് താൽക്കാലികമായി നിർത്തിയതും ഫിലിപ്പീൻസുകാര്‍ക്ക് വിസകള്‍ വിലക്കിയതും തൊഴിലാളിക്ഷാമം കൂടുതല്‍ രൂക്ഷമാക്കി. നിലവില്‍ ശ്രീലങ്കയില്‍നിന്നും ഇന്ത്യയില്‍നിന്നുമാണ് ഡൊമസ്റ്റിക് റിക്രൂട്ട്മെന്റ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.