കു​വൈ​ത്ത് പ്ര​തി​രോ​ധ മ​ന്ത്രി ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​സ്സ​ബാ​ഹ് വ്യോ​മ​സേ​ന ആ​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കു​ന്നു

പ്രതിരോധ മന്ത്രി വ്യോമസേന ആസ്ഥാനം സന്ദർശിച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് തലാൽ ഖാലിദ് അസ്സബാഹ് വ്യോമസേന ആസ്ഥാനം സന്ദർശിച്ചു. മുതിർന്ന സൈനികോദ്യോഗസ്ഥരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യോമസേന കമാൻഡർ മേജർ ജനറൽ ആദിൽ അൽ ഹാഫിസ് മന്ത്രിയെ സ്വീകരിച്ചു. സേനയുടെ ആയുധങ്ങളും സംവിധാനങ്ങളും മന്ത്രി പരിശോധിച്ച് ആവശ്യമായ നിർദേശം നൽകി. രാജ്യത്തിന്റെ സുരക്ഷക്കായി എപ്പോഴും ജാഗ്രതയിൽ തുടരുന്ന സേനയെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെയും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെയും ആശംസയും അഭിനന്ദനവും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - Defense Minister visits Air Force Headquarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.