കുവൈത്ത് സിറ്റി: വെബ്സൈറ്റ് വഴി ചൂതാട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സംഘടിത ക്രിമിനൽ സംഘം പിടിയിൽ. ചൂതാട്ടത്തിൽനിന്നുള്ള പണം ഒരു മെഡിക്കൽ ക്ലിനിക്കിലും നിരവധി വാണിജ്യ കമ്പനികളിലും നിക്ഷേപിച്ച് വെളുപ്പിച്ചതായും അന്വേഷണത്തിൽ കണ്ടെത്തി.
ഈ ഫണ്ടുകൾ നിയമാനുസൃത വരുമാനമായി അവതരിപ്പിച്ച് പിന്നീട് വിദേശത്തേക്ക് മാറ്റിയതായും തെളിഞ്ഞു. നിയമവിരുദ്ധ വെബ്സൈറ്റുകളിൽ ഇടപഴകുകയോ അവയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമായ ക്രിമിനൽ കുറ്റമാണെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകി. സാമ്പത്തിക വ്യവസ്ഥയെ ദുർബലപ്പെടുത്തുന്നവരെയും സൈബർസ്പേസ് ചൂഷണം ചെയ്യുന്നവരെയും പിടികൂടി കർശന നടപടികൾ സ്വീകരിക്കും. സാമ്പത്തിക സമഗ്രത നിലനിർത്തുന്നതിനും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനും നടപടികൾ തുടരുമെന്നും വ്യക്തമാക്കി.
നിയമവിരുദ്ധ വെബ്സൈറ്റുകളിൽനിന്ന് വിട്ടുനിൽക്കാനും സംശയാസ്പദമായ സാമ്പത്തിക പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യാനും സുരക്ഷ അധികാരികളുമായി സഹകരിക്കാനും മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.