ഈജിപ്​ത്​ എയർ വിമാനം ബുധനാഴ്​ച​ കുവൈത്തിൽ നിന്ന്​ കെയ്​റേയിലേക്ക്​

കുവൈത്ത്​ സിറ്റി: വിമാനയാത്ര വിലക്ക് മൂലം കുവൈത്തിൽ കുടുങ്ങിയ ഇൗജിപ്​ഷ്യൻ പൗരന്മാരുമായി കുവൈത്ത്​ അന്താരാഷ ്​ട്ര വിമാനത്താവളത്തിൽ നിന്ന്​ ബുധനാഴ്​ച ഇൗജിപ്​ത്​ എയർ വിമാനം പറന്നുയരും. ഉച്ചക്ക്​ 1.15നാണ്​ ടേക്ക്​ ഒാഫ്​. കുവൈത്തിൽ കുടുങ്ങിക്കിടക്കുന്ന വിസാ കാലാവധി കഴിഞ്ഞവരും താമസരേഖയില്ലാത്തവർക്കുമായി ഈജിപ്ത് സർക്കാർ മുൻകൈയെടുത്താണ് വിമാനം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.

യാത്രാവിമാനങ്ങൾക്ക്​ വിലക്ക്​ ഏർപ്പെടുത്തിയ ശേഷം രണ്ടാമത്​ വിമാനമാണ്​ ബുധനാഴ്​ച പറക്കാനൊരുങ്ങുന്നത്​. തിങ്കളാഴ്​ച ഉച്ചക്ക് ഒരുമണിക്ക് മിഡിൽ ഈസ്​റ്റ്​ എയർലൈൻസ് വിമാനത്തിൽ 125 ലെബനോൻ പൗരന്മാരെ തിരികെ കൊണ്ടുപോയിരുന്നു.
വെള്ളിയാഴ്​ചയാണ്​ കോവിഡ്​ പ്ര​തിരോധ നടപടികളുടെ ഭാഗമായി കുവൈത്ത്​ അന്താരാഷ്​ട്ര വിമാനത്താവളം അടച്ചത്​.

Tags:    
News Summary - COVID 19: Egypt Air Flight Kuwait to Cairo -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.