കുവൈത്ത് സിറ്റി: മുസ്ലിംലീഗ് സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായിരുന്ന ചെർക്കളം അബ്ദുല്ല, വടകര മണ്ഡലം മുസ്ലിംലീഗ് നേതാവ് പുത്തൂർ അസീസ് എന്നിവരുടെ വേർപാടിൽ കുവൈത്ത് കെ.എം.സി.സി നാഷനൽ കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. അബ്ബാസിയ കെ.എം.സി.സി ഓഫിസിൽ നടന്ന യോഗത്തിൽ മുസ്ലിംലീഗ് ദേശീയ കൗൺസിൽ അംഗവും കെ.എം.സി.സി മുൻ പ്രസിഡൻറുമായ ഷറഫുദ്ദീൻ കണ്ണേത്ത് അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മുൻ ജനറൽ സെക്രട്ടറി ബഷീർ ബാത്ത ഉദ്ഘാടനം ചെയ്തു.
മുഹമ്മദലി ഫൈസി മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. ഒ.ഐ.സി.സി പ്രസിഡൻറ് വർഗീസ് പുതുക്കുളങ്ങര, കെ.എം.സി.സി നേതാക്കളായ എ.കെ. മഹ്മൂദ്, മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, അസീസ് വലിയകത്ത്, ഇസ്മായിൽ ബേവിഞ്ച, ഹംസ കരിങ്കപ്പാറ, പി.വി. ഇബ്രാഹിം, സൈനുദ്ദീൻ കടിഞ്ഞുമൂല, ഹംസ ബല്ലാക്കടപ്പുറം, ഷഹീദ് പാട്ടില്ലത്ത്, ഹാരിസ് ബഡനേരി, എൻ.കെ. ഖാലിദ് ഹാജി, സുഹൈൽ ബല്ലാക്കടപ്പുറം, ഗഫൂർ മുക്കാട്ട്, അഷ്റഫ് തൃക്കരിപ്പൂർ, എ.കെ. മുഹമ്മദ് ആറങ്ങാടി, അബ്ദു കടവത്ത്, ബഷീർ വല്യാപ്പള്ളി, ഫൈസൽ ഹാജി എടപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ സ്വാഗതവും സെക്രട്ടറി ഫാസിൽ കൊല്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.