മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​പ​ക​ട​ക​രം

കു​വൈ​ത്ത് സി​റ്റി: മി​സൈ​ലു​ക​ളോ മ​റ്റ് വി​ദേ​ശ വ​സ്തു​ക്ക​ളോ വീ​ഴു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ പൗ​ര​ന്മാ​രും താ​മ​സ​ക്കാ​രും ജാ​ഗ്ര​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് കു​വൈ​ത്ത് ആ​ർ​മി ജ​ന​റ​ൽ ക​മാ​ൻ​ഡ് അ​റി​യി​ച്ചു. മി​സൈ​ൽ അ​വ​ശി​ഷ്ട​ങ്ങ​ളു​ടെ അ​ടു​ത്തു​നി​ന്ന് എ​ല്ലാ​യ്‌​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണം. ഇ​വ​യു​ടെ അ​ടു​ത്ത് കൂ​ട്ടം​കൂ​ടു​ക​യോ അ​ടു​ത്തേ​ക്ക് വ​രി​ക​യോ ചെ​യ്യ​രു​ത്.

ഈ ​വ​സ്തു​ക്ക​ൾ വ​ള​രെ അ​പ​ക​ട​ക​ര​മോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ​തോ ആ​യി​രി​ക്കാ​മെ​ന്നും അ​വ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചാ​ൽ പൊ​ട്ടി​ത്തെ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. പൊ​തു​ജ​ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ളെ, പ്ര​ദേ​ശ​ത്ത് നി​ന്ന് മാ​റ്റി നി​ർ​ത്ത​ണം. വ​സ്തു​ക്ക​ളോ സൈ​റ്റി​നെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളോ ഫോ​ട്ടോ എ​ടു​ക്കു​ക​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ടു​ക​യോ ചെ​യ്യ​രു​ത്. 98923373, 1844412, അ​ല്ലെ​ങ്കി​ൽ 1844411 എ​ന്നീ എ​മ​ർ​ജ​ൻ​സി ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് വി​വ​രം ഉ​ട​ൻ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ളെ അ​റി​യി​ക്ക​ണം.​പൊ​തു​ജ​ന സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വേ​ഗ​ത്തി​ലു​ള്ള ഇ​ട​പെ​ട​ൽ സാ​ധ്യ​മാ​ക്കു​ന്ന​തി​നും ഈ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

  •  വ​സ്തു​വി​ന് ചു​റ്റും കൂ​ട്ടം​കൂ​ടു​ക​യോ അ​ടു​ത്തു​വ​രി​ക​യോ ചെ​യ്യ​രു​ത്
  • എ​ല്ലാ​യ്‌​പ്പോ​ഴും സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കു​ക
  • ഇ​വ അ​പ​ക​ട​ക​ര​മോ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യ​തോ ആ​യി​രി​ക്കാം
  • കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചാ​ൽ പൊ​ട്ടി​ത്തെ​റി​ക്കാ​ൻ സാ​ധ്യ​ത
  • ഫോ​ട്ടോ എ​ടു​ക്കു​ന്ന​തോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ടു​ന്ന​തോ ഒ​ഴി​വാ​ക്കു​ക
  • 98923373, 1844412, 1844411 ന​മ്പ​റു​ക​ളി​ൽ വി​ളി​ച്ച് അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കു​ക
Tags:    
News Summary - Missile debris is dangerous

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-08 05:08 GMT