എം.സി.വൈ.എം - കെ.എം.ആർ.എം അനുസ്മരണ യാത്രക്ക് അഹ്മദി പള്ളിയിൽ നൽകിയ സ്വീകരണം
കുവൈത്ത് സിറ്റി: ആർച്ച്ബിഷപ്പ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ 72ാം ഓർമ്മ തിരുനാളിനോട് അനുബന്ധിച്ച് എം.സി.വൈ.എം -കെ.എം.ആർ.എമിന്റെ നേതൃത്വത്തിൽ നടത്തുന്ന 15ാമത് മാർ ഈവാനിയോസ് അനുസ്മരണയാത്രക്ക് അഹമ്മദി ഔർ ലേഡി ഓഫ് അറേബ്യ ദേവാലയത്തിൽ നിന്ന് തുടക്കം. കെ.എം.ആർ. എം ആത്മീയ ഉപദ്ദേഷ്ടാവ് റെ. ഡോ.തോമസ് കാഞ്ഞിരമുകളിൽ വിശുദ്ധ കുർബാനയ്ക്കും ധൂപപ്രാർത്ഥനക്കും കാർമ്മികത്വം വഹിച്ചു.
എം.സി.വൈ.എം പ്രസിഡന്റ് ജെയിംസ് കെ.എസിന് വള്ളിക്കുരിശും സെക്രട്ടറി റിനിൽ രാജുവിന് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഛായാചിത്രവും കൈമാറി ഡോ.തോമസ് കാഞ്ഞിരമുകളിൽ അനുസ്മരണ യാത്ര ഉദ്ഘാടനം ചെയ്തു. കെ.എം ആർ. എം അഹമ്മദി ഏരിയ കമ്മറ്റി നേതൃത്വത്തിൽ അനുസ്മരണ യാത്രക്ക് സ്വീകരണം നൽകി. നേർച്ച വിളമ്പോടു കൂടി ഒന്നാം ദിവസത്തെ അനുസ്മരണ യാത്ര അവസാനിച്ചു. എം.സി. വൈ. എം ട്രഷറർ റല്ലു. പി. രാജു, എം.സി. വൈ. എം ഏരിയ കോഡിനേറ്റർ മനു മോനി, പ്രോഗ്രാം കൺവീനർ സജോ മത്തായി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.