ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ ബദർ അൽ മുല്ല കെ.എൻ.പി.സി സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ക്ലീൻ ഫ്യുവൽ പദ്ധതി എണ്ണ മേഖലയിൽ കുതിച്ചുചാട്ടം കൈവരിച്ചതായും ആഗോള വിപണിയിൽ കൂടുതൽ ലാഭകരമായ അവസരങ്ങൾ നൽകിയതായും ഉപപ്രധാനമന്ത്രിയും എണ്ണമന്ത്രിയുമായ ബദർ അൽ മുല്ല പറഞ്ഞു. നാഷനൽ പെട്രോളിയം കമ്പനി (കെ.എൻ.പി.സി) സന്ദർശനശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
എണ്ണമന്ത്രിയായശേഷം അൽ മുല്ലയുടെ ആദ്യ സന്ദർശനമാണിത്. എണ്ണമേഖലകളിൽ തൊഴിലാളികളുടെ ആരോഗ്യം, സുരക്ഷ, പരിസ്ഥിതികാര്യങ്ങൾ എന്നിവയിൽ ശ്രദ്ധവേണം. തൊഴിലാളികളുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണം.
തൊഴിലാളികളുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കണമെന്നും അദ്ദേഹം ഉണർത്തി. എണ്ണ ഉൽപന്നങ്ങളുടെ ലാഭക്ഷമത ഉയർത്തുന്നതിൽ തൊഴിലാളികളും നേതാക്കളും ഉദ്യോഗസ്ഥരും വഹിച്ച പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു.
കമ്പനിയുടെ ഉൽപാദനത്തെ ബാധിച്ചേക്കാവുന്ന എല്ലാ തടസ്സങ്ങളും നീക്കുമെന്ന് വാഗ്ദാനം ചെയ്ത മന്ത്രി, വിവിധ പദ്ധതികളെക്കുറിച്ചും ചോദിച്ചറിഞ്ഞു. മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.