കുവൈത്ത് സിറ്റി: കേരളത്തിൽനിന്ന് വിദേശങ്ങളിലേക്കു പോകുന്ന പ്രവാസികൾക്ക് നടത്തുന്ന മെഡിക്കൽ പരിശോധന സുതാര്യമാക്കണമെന്ന് അഭ്യർഥിച്ച് റസ്റ്റാറന്റ് ഓണേഴ്സ് അസോസിയേഷൻ കുവൈത്ത് (റോക്) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. മെഡിക്കൽ പരിശോധനകളിലെ താമസവും സാങ്കേതിക തടസ്സങ്ങളും ഉദ്യോഗാർഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
മെഡിക്കൽ പരിശോധനയിൽ പരാജയപ്പെടുന്ന ആളുകൾക്ക് കൃത്യമായ കാരണം രേഖപ്പെടുത്തിയ രേഖയും കൈമാറുന്നില്ല. പരാജയപ്പെട്ടു എന്ന് അറിയിച്ച ശേഷം ഏതാനും ടാബ്ലെറ്റുകൾ നിർദേശിച്ച് ഒരു മാസത്തിന് ശേഷം വീണ്ടും പരിശോധനക്ക് വരാനാണ് ആവശ്യപ്പെടുന്നത്.
കൃത്യമായ മെഡിക്കൽ രേഖകൾ കൈമാറുകയാണെങ്കിൽ, പരാജയ കാരണം മനസ്സിലാക്കി ആരോഗ്യനില മെച്ചപ്പെടുത്തി വീണ്ടും പരിശോധന നടത്താൻ ആളുകൾക്ക് സാധിക്കും. ഈ വിഷയം പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദർശനത്തിനിടെയാണ് നിവേദനം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.