Posted On
date_range Updated On
date_range കർഫ്യൂ നിയമലംഘനം: 14 പേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കുവൈത്തിൽ ഞായറാഴ്ച കർഫ്യൂ നിയമം ലംഘിച്ച 14 പേരെ അറസ്റ്റ് ചെയ്തു. 11 സ്വദേശികളെയും മൂന്ന് വ ിദേശികളെയുമാണ് പൊലീസ് പിടികൂടിയത്. ഹവല്ലി ഗവര്‍ണറേറ്റില്‍നിന്നാണ് കൂടുതല്‍ പേരെ പിടികൂടിയത്. അഞ്ച് പേരെയാണ് ഹവല്ലിയിൽ അറസ്റ്റ് ചെയ്തത്. ജഹ്‌റയില്‍ നാലു പേരും, മുബാറക് അൽ കബീറില്‍ മൂന്നുപേരും അഹ്മദി, കാപിറ്റല്‍ ഗവര്‍ണറേറ്റുകളിൽ ഒാരോരുത്തരുമാണ് പിടിയിലായത്. അതേസമയം, ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.