Posted On
date_range Updated On
date_range കർഫ്യൂ ലംഘനം: പത്തുപേർ അറസ്റ്റിൽ
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ വെള്ളിയാഴ്ച പത്തുപേർ അറസ്റ്റിലായി. ആറു സ്വദേ ശികളും നാലു വിദേശികളുമാണ് പിടിയിലായത്. ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നാലുപേർ വീതവും ജഹ്റ ഗവർണറേറ്റിൽ രണ്ടുപേരുമാണ് അറസ്റ്റിലായത്. അഹ്മദി, മുബാറക് അൽ കബീർ, കാപിറ്റൽ ഗവർണറേറ്റുകളിൽ ആരും പിടിയിലായില്ല. റമദാൻ ഒന്നുമുതൽ കർഫ്യൂ സമയത്തിൽ മാറ്റമുണ്ടായിരുന്നു. വൈകീട്ട് അഞ്ചുമുതൽ രാവിലെ ആറുവരെയുണ്ടായിരുന്നതാണ് വൈകീട്ട് നാലുമണി മുതൽ രാവിലെ എട്ടുവരെയാക്കി നീട്ടിയത്. മാറ്റം അറിയാതെ പുറത്തിറങ്ങി കൂടുതൽ പേർ പിടിയിലാവാനിടയുണ്ടെന്ന് കരുതിയെങ്കിലും അതുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.