ജിദ്ദ: സൗദി അറേബ്യയിൽ കൈക്കൂലി, അധികാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിലേർപ്പെട്ട 97 പേരെ അറസ്റ്റ് ചെയ്തു. ഒരുമാസത്തിനിടയിലാണ് ഇത്രയുംപേർ പിടിയിലായതെന്നും ചിലരെ ജാമ്യത്തിൽ വിട്ടയച്ചതായും അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) വ്യക്തമാക്കി. ആഗസ്റ്റിൽ 3,164 നിരീക്ഷണ റൗണ്ടുകളാണ് നടത്തിയത്. സംശയം തോന്നിയ 147 പേരെ ചോദ്യം ചെയ്തു. ഇവരിൽ പ്രതിരോധം, ആഭ്യന്തരം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ ഗ്രാമകാര്യം ഭവനം, ഗതാഗതം ലോജിസ്റ്റിക്സ് മന്ത്രാലയങ്ങളിലെ ജീവനക്കാരുണ്ട്. പൊതുമുതൽ കൈയേറലും അധികാര ദുർവിനിയോഗവും തടയുന്നതിനുള്ള നിരീക്ഷണവും പരിശോധനയും അതോറിറ്റി തുടരുകയാണ്. സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും ശ്രദ്ധയിൽപെട്ടാൽ അറിയിക്കണമെന്നും അഴിമതി വിരുദ്ധ അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.