കുവൈത്ത് സിറ്റി: കുവൈത്തിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവർ ശിക്ഷയിൽനിന്ന് ഒഴിവാകാൻ ഇരയുടെ കുടുംബങ്ങൾക്ക് നൽകേണ്ടുന്ന നഷ്ടപരിഹാര തുക (ബ്ലഡ് മണി) 20,000 ദീനാറായി വർധിപ്പിച്ചു. ഇത് സംബന്ധിച്ച നിയമ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയതായി നീതിന്യായ മന്ത്രി നാസർ അൽ സുമൈത് അറിയിച്ചു. കൊലപാതകത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി ജീവൻ സംരക്ഷിക്കുകയും ന്യായമായ നഷ്ടപരിഹാരമെന്ന ആശയം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഭേദഗതിയെന്ന് മന്ത്രി പറഞ്ഞു.നിയമനിർമാണ ചട്ടക്കൂട് മെച്ചപ്പെടുത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.