ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് രക്തദാതാക്കളെ ആദരിക്കും

കുവൈത്ത് സിറ്റി: ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് രക്തദാതാക്കളെ ആദരിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് ആറിന് അബ്ബാസിയയിലെ ഓക്‌സ്‌ഫോർഡ് പാകിസ്താൻ സ്‌കൂളിലാണ് പരിപാടി.

2016ൽ ബ്ലഡ് ഡോണേഴ്‌സ് കേരള കുവൈത്ത് ചാപ്റ്റർ പ്രവർത്തനം ആരംഭിച്ചതുമുതൽ സന്നദ്ധ രക്തദാന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഇടപെടലുകൾ നടത്തിവരുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ വർഷം വിവിധ സാമൂഹിക സംഘടനകളുടെ സഹകരണത്തോടെ 20 രക്തദാന ക്യാമ്പുകൾ, 12 ബോധവത്കരണ കാമ്പയിനുകൾ, അടിയന്തര രക്തദാന അഭ്യർഥനകൾ എന്നിവ നടത്തി.

ആദരിക്കൽ പരിപാടിയിലേക്ക് സന്നദ്ധ രക്തദാതാക്കളെയും പൊതുജനങ്ങളെയും ബി.ഡി.കെ ക്ഷണിക്കുന്നതായും ഭാരവാഹികൾ അറിയിച്ചു.

ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിന്റെ ദൗത്യവും കാഴ്ചപ്പാടും പ്രാവർത്തികമാക്കാൻ സഹകരിക്കുന്ന സാമൂഹിക സംഘടനകൾ, സ്ഥാപനങ്ങൾ, പ്രസ്ഥാനങ്ങൾ എന്നിവരെയും സംഘാടകർ ക്ഷണിച്ചു.

Tags:    
News Summary - Blood Donors Kerala Kuwait will honor blood donors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.