ബി.ഡി.കെ- പ്രയാണം കുവൈത്ത് രക്തദാന ക്യാമ്പിൽനിന്ന്
കുവൈത്ത് സിറ്റി: ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും പ്രയാണം കുവൈത്ത് ഇന്ത്യൻ അസോസിയേഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ ക്യാമ്പ് ഡോ. അമീർ അഹ്മദ് ഉദ്ഘാടനം ചെയ്തു.
അൽ അൻസാരി മാർക്കറ്റിങ് മാനേജർ ശ്രീജിത്ത്, ബി.ഡി.കെ പ്രതിനിധി മനോജ് മാവേലിക്കര, പ്രയാണം സെക്രട്ടറി ഗിരിജ വിജയൻ, പ്രയാണം ട്രഷറർ രമേഷ്, രക്ഷാധികാരി സിനു ജോൺ, വൈസ് പ്രസിഡന്റ് സ്റ്റാലിൻ എന്നിവർ ആശംസകൾ അറിയിച്ചു. പ്രയാണം അസോസിയേഷൻ പ്രസിഡന്റ് ജിജോ ജോസ് സ്വാഗതവും ബി.ഡി.കെ കോഓഡിനേറ്റർ പ്രവീൺ നന്ദിയും പറഞ്ഞു.ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനായ വിനോദ് ഭാസ്കരനെ ചടങ്ങിൽ അനുസ്മരിച്ചു. പങ്കെടുത്ത എല്ലാ ദാതാക്കൾക്കും സർട്ടിഫിക്കറ്റ് നൽകി. രക്തദാന ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്കും കമ്പനികൾക്കും എല്ലാ സഹായവും പിന്തുണയും നൽകുമെന്ന് ബി.ഡി.കെ ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്- 69997588.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.