കുവൈത്ത് സിറ്റി: നിർമാണത്തിലിരിക്കുന്ന പ്ലോട്ടിൽനിന്ന് നിർമാണ സാമഗ്രികൾ മോഷ്ടിക്കാൻ ശ്രമിച്ച നാല് ഏഷ്യക്കാരെ അറസ്റ്റ് ചെയ്തു. മുത്ല ഏരിയയിൽ നടന്ന മോഷണത്തിന്റെ വിഡിയോ ക്ലിപ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നിർമാണസാമഗ്രികൾ മോഷ്ടിക്കാനുള്ള രണ്ടുപേരുടെ ശ്രമവും നിരീക്ഷണ കാമറകൾ കണ്ടതോടെ അവർ രക്ഷപ്പെടുന്നതും കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് ക്രിമിനൽ സെക്യൂരിറ്റി സെക്ടറാണ് പ്രതികളെ പിടികൂടിയത്. ചോദ്യംചെയ്യലിൽ പങ്കാളികളായ മറ്റു രണ്ടുപേരെക്കുറിച്ചും വിവരം ലഭിച്ചു. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമലംഘനങ്ങൾ, മോഷണം എന്നിവ ശ്രദ്ധയിൽ പെട്ടാൽ എമർജൻസി ഫോണിൽ (112) റിപ്പോർട്ട് ചെയ്യാൻ അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.