കല കുവൈത്ത് മെഗാ സാംസ്കാരിക മേള സംഘാടക സമിതിക്ക് രൂപവത്കരണ യോഗത്തിൽ ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് മെഗാ സാംസ്കാരിക മേള ഒക്ടോബർ 31ന് നടത്തും. ‘മേഘമൽഹാർ -2025’ എന്ന പേരിലുള്ള പരിപാടിയുടെ സംഘാടക സമിതി രൂപവത്കരിച്ചു.
അബ്ബാസിയ കല സെന്ററിൽ നടന്ന സംഘാടക സമിതി രൂപവത്കരണയോഗത്തിൽ പ്രസിഡന്റ് മാത്യു ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി. ഹിക്മത് മെഗാ സാംസ്കാരിക മേള വിശദീകരിച്ചു. ജനറൽ കൺവീനറായി സജി ജനാർദ്ദനനെ തിരഞ്ഞെടുത്തു.
അനൂപ് മങ്ങാട്ട്, മുസഫർ (കൺവീനർമാർ). സബ് കമ്മിറ്റി ചുമതലക്കാരായി മനു തോമസ് (ഫിനാൻസ്), നവീൻ (വളന്റിയർ), ദേവി സുഭാഷ് (റിസപ്ഷൻ), അനിൽ സ്മൃതി (സ്റ്റേജ്), നിഖിൽ (സൗണ്ട് ആൻഡ് ഗ്രാഫിക്സ്), ജഗദീഷ് (ഭക്ഷണം), വിജയകുമാർ (പ്രോഗ്രാം), റിച്ചി കെ ജോർജ് (സുവനീർ), മജിത് കോമത്ത് (പബ്ലിസിറ്റി), പി.ബി. സുരേഷ് (റാഫിൾ) എന്നിവരെയും ചുമതലപ്പെടുത്തി. വൈസ് പ്രസിഡന്റ് പി.വി. പ്രവീൺ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ സജി ജനാർദ്ദനൻ നന്ദിയും രേഖപ്പെടുത്തി. ജോയന്റ് സെക്രട്ടറി പ്രസീദ് കരുണാകരൻ, അബ്ബാസിയ മേഖല സെക്രട്ടറി പി.പി. സജീവൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.