കുവൈത്ത് സിറ്റി: കുരുമുളക് സ്പ്രേ, മയക്കുമരുന്നുകൾ എന്നിവയുമായി ഒരാൾ പിടിയിൽ. വെസ്റ്റ് അബ്ദുല്ല അൽ മുബാറക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പതിവ് പട്രോളിങ്ങിനിടെയാണ് ഇയാളെ പിടികൂടിയത്. ഗതാഗത നിയമങ്ങൾ ലംഘിച്ച വാഹനം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഡ്രൈവറോട് നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അയാൾ അത് നിരസിച്ചു രക്ഷപ്പെടാൻ ശ്രമിച്ചു. കൂടുതൽ പൊലീസുകാർ ഇടപ്പെട്ട് റോഡ് ബ്ലോക്ക് ചെയ്താണ് വാഹനം നിർത്തിച്ചത്. ഇതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.
തുടർന്ന് വാഹനത്തിൽ നടത്തിയ വിശദമായ പരിശോധനയിൽ കുരുമുളക് സ്പ്രേ, ഇലക്ട്രിക് ടേസർ, ഒന്നിലധികം തരം മയക്കുമരുന്നുകൾ എന്നിവ കണ്ടെത്തി. കവർച്ച, ബലപ്രയോഗം പോലുള്ള കുറ്റകൃത്യങ്ങളിൽ ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ളതാണോ ഈ വസ്തുക്കൾ എന്ന് അന്വേഷിക്കുന്നതിനായി പിടിയിലായ ആളെ ക്രിമിനൽ സുരക്ഷാ വിഭാഗത്തിന് കൈമാറി. കൊലപാതക ഭീഷണി, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഇയാൾ നേരത്തെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.