കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യ സംസ്കരണ പ്രവർത്തന രംഗത്തുള്ള മുഴുവൻ തൊഴിലാളികളുടെയും സമഗ്രമായ ഓഡിറ്റ് നടത്തുന്നു. ഇതിനായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പാം) പരിശോധനാ സംഘങ്ങൾക്ക് നിർദേശം നൽകി. ഭക്ഷണം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ പ്രഫഷനൽ മാനദണ്ഡങ്ങൾ, ശുചിത്വ ചട്ടങ്ങൾ, ആരോഗ്യ ആവശ്യകതകൾ എന്നിവ എല്ലാ തൊഴിലാളികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കൽ, ഭക്ഷ്യ മേഖലയിലെ പ്രവർത്തനങ്ങളും മേൽനോട്ടവും ശക്തിപ്പെടുത്തൽ എന്നിവയുടെ ഭാഗമായാണ് നടപടി.തൊഴിലാളികളുടെ യോഗ്യതകൾ, വർക്ക് പെർമിറ്റുകൾ, തൊഴിൽ മാനദണ്ഡങ്ങൾ പാലിക്കൽ എന്നിവ സംഘം പരിശോധിക്കും. ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും നിർബന്ധിത ആവശ്യകതകൾ പാലിക്കുന്നുണ്ടെന്നും പരിശോധന സംഘങ്ങൾ ഉറപ്പാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.