കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസികൾക്ക് മലബാർ മേഖലയിലേക്കുള്ള യാത്രാദുരിതം തുടരുന്നു. വ്യാഴാഴ്ചയും കോഴിക്കോട്, കണ്ണൂർ എയർഇന്ത്യ എക്സ്പ്രസ് മണിക്കൂറുകൾ വൈകി. ബുധനാഴ്ച കണ്ണൂരിൽ നിന്ന് കുവൈത്തിലേക്കുള്ള വിമാനം വ്യാഴാഴ്ച രാവിലെയാണ് പുറപ്പെട്ടത്. ഇതോടെ കുവൈത്തിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഒരു ദിവസം നഷ്ടപ്പെട്ടു. ബുധനാഴ്ച 3.45ന് കണ്ണൂരിൽ നിന്ന് കുവൈത്തിലേക്ക് പുറപ്പെടേണ്ട വിമാനം വ്യാഴാഴ്ച പുലർച്ചെ രണ്ടിന് പുറപ്പെടുമെന്നായിരുന്നു ആദ്യ അറിയിപ്പ്. എന്നാൽ, വിമാനം പുറപ്പെട്ടത് വ്യാഴാഴ്ച പകൽ 11.14നാണ്. വിമാനം കുവൈത്തിലെത്തിയത് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയും. ഇതോടെ കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ബുധനാഴ്ച രാത്രി 7.25നുള്ള വിമാനം പുറപ്പെടുക വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.40 ഓടെ ആകും എന്ന് യാത്രക്കാരെ അറിയിച്ചു. നേരത്തെ വ്യാഴാഴ്ച പുലർച്ചെ 5.40ന് ഷെഡ്യൂൾ ചെയ്തത് കണ്ണൂർ വിമാനം എത്താത്തതിനാൽ വീണ്ടും മാറ്റുകയായിരുന്നു. കോഴിക്കോടുനിന്ന് രാവിലെ ഒമ്പതിനുള്ള വിമാനം വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് പുറപ്പെട്ടത്.
കുവൈത്തിൽ 11.40ന് എത്തേണ്ട വിമാനം ഇതോടെ എത്തിയത് 2.31ന്. തിരിച്ച് 3.15നാണ് കോഴിക്കോട് വിമാനം പുറപ്പെട്ടത്. വിമാനം കോഴിക്കോടെത്തിയത് രാത്രി 10.30 ഓടെയും. ബുധനാഴ്ച കോഴിക്കോടുനിന്ന് രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് ഒരു മണിക്കാണ് പുറപ്പെട്ടത്. 12.40ന് കുവൈത്തിൽ നിന്ന് പുറപ്പെടേണ്ട കോഴിക്കോട് വിമാനം മണിക്കൂറുകൾ വൈകി വൈകീട്ട് 4.40നാണ് പുറപ്പെട്ടത്. പുലർച്ചെ 12 മണിയോടെയാണ് വിമാനം കോഴിക്കോട്ടെത്തിയത്. ഇതിന് പിറകെയാണ് വ്യാഴാഴ്ചയും വിമാനം വൈകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.