കുവൈത്ത് സിറ്റി: മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സോക്കർ സ്കൂളിൽ പരിശീലനത്തിന് അവസരം ലഭിച്ച കുവൈത്തിലെ മലയാളി വിദ്യാർഥി അഫ്താബ് അബൂബക്കർ കല്ലൻ ലണ്ടനിലേക്ക് തിരിച്ചു. ബുധനാഴ്ച രാത്രിയാണ് പിതാവിനൊപ്പം മാഞ്ചസ്റ്ററിലേക്ക് പോയത്.
ദുബൈയിൽ നടന്ന സെലക്ഷൻ ട്രയൽസിലെ മികച്ച പ്രകടനമാണ് അഫ്താബിന് വാതിൽ തുറന്നത്. കളിമികവിെൻറ അടിസ്ഥാനത്തിൽ 64 പേരിൽ മൂന്നുപേരെ തെരഞ്ഞെടുത്തപ്പോൾ അതിലൊരാൾ അഫ്താബായി. മാഞ്ചസ്റ്ററിെൻറ സീസണിലെ ആദ്യകളിയും ബാക് സ്റ്റേജും ടീമിെൻറ പരിശീലന രീതികളുമെല്ലാം കാണാനും അവസരമുണ്ട്. മുഴുവൻ ചെലവും ക്ലബാണ് വഹിക്കുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സോക്കർ സ്കൂളിൽ പരിശീലനവും നടത്താം. മാഞ്ചസ്റ്റർ യുനൈറ്റഡിെൻറ സ്കൂളിൽ ചേർന്ന് കളിച്ചുപഠിക്കാനാണ് സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ 12ാം ക്ലാസ് വിദ്യാർഥിയായ അഫ്താബിെൻറ ആഗ്രഹം. ബുധനാഴ്ച ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. വി. ബിനുമോൻ അഫ്താബിന് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.