അബ്ബാസിയ ദാറുത്തർബിയ മദ്റസ വിദ്യാർഥികൾ കുവൈത്ത് ദേശീയ ദിനാഘോഷത്തിൽ
കുവൈത്ത് സിറ്റി: അബ്ബാസിയ ദാറുത്തർബിയ മദ്റസയിൽ കുവൈത്ത് ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും രക്ഷിതാക്കളും ആഘോഷത്തിൽ പങ്കാളികളായി. മദ്റസ പ്രൻസിപ്പൽ ഉസ്താദ് അബ്ദുൽ ഹമീദ് അൻവരി ഉദ്ഘാടനം നിർവഹിച്ചു. കെ.ഐ.സി ഫർവാനിയ മേഖല വൈസ് പ്രസിഡന്റ് മുഹമ്മദ് അഷ്റഫ് അൻവരി ദേശീയ ദിന സന്ദേശം കൈമാറി. കുവൈത്ത് ദേശീയ പതാകകളും വസ്ത്രങ്ങളുമണിഞ്ഞാണ് വിദ്യാർഥികൾ പരിപാടിയുടെ ഭാഗമായത്.
മദ്റസ അധ്യാപകരായ ഹുസൻ കുട്ടി മൗലവി, മുഹമ്മദ് ദാരിമി, മജീദ് ദാരിമി, അഷ്റഫ് സൈനി, ശംസുദ്ദീൻ യമാനി, ബീരാൻ ഫൈസി, മാനേജ്മെന്റ് ഭാരവാഹികളായ രായീൻകുട്ടി ഹാജി, ശറഫുദ്ദീൻ കുഴിപ്പുറം, ഇഖ്ബാൽ പതിയാരത്ത് എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. അബ്ദുൽ ഹകീം ഹസനി സ്വാഗതവും അബ്ദുറഷീദ് കോഡൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.