ഖാദി അഹമ്മദ് ശിഹാബുദ്ദീൻ ഫൈസി അനുസ്മരണ യോഗത്തിൽ ചെയർമാൻ യൂസഫ്
അമ്മിക്കണ്ണാടി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കാപ്പാട് ഖാദി അഹമ്മദ് ശിഹാബുദ്ദീൻ ഫൈസിയുടെ നിര്യാണത്തിൽ കുവൈത്ത് ചേമഞ്ചേരി മുസ്ലിം അസോസിയേഷൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. പി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. യൂസുഫ് അമ്മിക്കണ്ണാടി, ഫാറൂഖ് ഹമദാനി, ഗഫൂർ നൂർമഹൽ, സിനാൻ സിറാജ്, മുഹമ്മദ് അറയിൽ എന്നിവർ അനുസ്മരണത്തിൽ സംസാരിച്ചു. മത-സാമൂഹിക മേഖലകളിൽ നിറസാന്നിധ്യമായിരുന്ന ഖാദി ഉസ്താദ് പള്ളിയുടെയും മഹല്ലിന്റെയും വിപുലീകരണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അഹമ്മദ് ശിഹാബുദ്ദീൻ ഫൈസിയുടെ വേർപാട് തീരാനഷ്ടമാണെന്ന് യോഗത്തിൽ അനുസ്മരിച്ചു. യാസിർ തിത്തീസ് സ്വാഗതവും അഷ്റഫ് കേളോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.