ഹോട്ടലിൽ തീപിടിത്തം സംഭവിച്ച മുറി
കുവൈത്ത് സിറ്റി: സാൽമിയയിൽ ഹോട്ടലിനുള്ളിലുണ്ടായ തീപിടിത്തം അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രിച്ചു. ഹോട്ടലിനുള്ളിൽ പേപ്പറുകൾ സൂക്ഷിക്കാൻ ഉപയോഗിച്ച മുറിയിലാണ് തീപിടിത്തമുണ്ടായത്. വിവരം അറിഞ്ഞ ഉടൻ സാൽമിയ, ഹവല്ലി കേന്ദ്രങ്ങളിൽനിന്ന് അഗ്നിശമനസേന സ്ഥലത്തെത്തി. കാര്യമായ പരിക്കുകളൊന്നും കൂടാതെ ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കിയതായി ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
താപനില ഉയർന്നതോടെ രാജ്യത്ത് തീപിടിത്ത കേസുകൾ കൂടിയിട്ടുണ്ട്. ദിവസവും പലയിടങ്ങളിൽ നിന്നായി വിവിധ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ അധികൃതർ മുന്നറിയിപ്പു നൽകി. സ്ഥാപനങ്ങളിലും മറ്റും അഗ്നിസുരക്ഷ സംവിധാനങ്ങളും കരുതണം. അഗ്നിസുരക്ഷ നിയമങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ അടക്കമുള്ള നടപടി സ്വീകരിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.