കുവൈത്ത് സിറ്റി: നോർക്ക പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷ നൽകിയവർക്ക് വിവരങ്ങള്‍ അറിയാനും കാർഡ് വിതരണം സുഗമമാക്കാനുമായി ഓൺലൈൻ സംവിധാനമൊരുക്കിയതായി വെൽഫെയര്‍ കേരള കുവൈത്ത് ഭാരവാഹികള്‍ അറിയിച്ചു. വെൽഫെയര്‍ കേരള നോർക ഹെൽപ് ഡെസ്ക്കുകള്‍ വഴി അപേക്ഷ നൽകിയവർക്ക് www.welfarekeralakuwait.com എന്ന വെബ്സൈറ്റില്‍ സിവില്‍ ഐ.ഡി നമ്പര്‍ കൊടുത്ത് സെർച്ച് ചെയ്താല്‍ നിലവിലെ അവസ്ഥ അറിയാം. കാർഡ് കരസ്ഥമാക്കാൻ ബന്ധപ്പെടേണ്ട നമ്പറും ലഭിക്കും.
17 ഘട്ടങ്ങളിലായി കുവൈത്തിലെ വിവിധ സ്ഥലങ്ങളില്‍ കാർഡ് വിതരണം നടത്തിയെങ്കിലും നിരവധി അപേക്ഷകര്‍ ഇതുവരെ കാർഡ് കൈപ്പറ്റാത്തത് സംഘാടകരെ കുഴക്കുന്നുണ്ട്.
അപേക്ഷ നൽകുന്ന സമയത്തെ മൊബൈല്‍ നമ്പറുകളില്‍ പലതും മാറിയതിനാല്‍ കാർഡ് ഉടമകളെ ബന്ധപ്പെടാനുള്ള പ്രയാസവും സംഘാടകര്‍ പങ്കുവെക്കുന്നു.
വാട്സ് ആപ്, ഇ-മെയില്‍ വഴി സന്ദേശമയച്ചും കാർഡ് വിതരണത്തിെൻറ അറിയിപ്പുകള് മാധ്യമങ്ങൾക്ക് നൽകിയും അപേക്ഷകരെ അറിയിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും പല കാർഡുകളും കൈപ്പറ്റാന്‍ ഇതുവരെ അപേക്ഷകര്‍ എത്താത്തത് സംഘാടകരെ ആശങ്കയിലാക്കുകയാണ്.
ഈ അവസ്ഥ മറികടക്കാനാണ് ഇപ്പോള്‍ ഓൺലൈന്‍ സംവിധാനമൊരുക്കിയിരിക്കുന്നതെന്നും അപേക്ഷകര്‍ പ്രയോജനപ്പെടുത്തണമെന്നും വെൽഫെയര്‍ കേരള ഭാരവാഹികള്‍ അറിയിച്ചു.
അബ്ബാസിയ, ഫർവാനിയ, സാൽമിയ, ഫഹഹീൽ എന്നീ മേഖലകളിൽ ഇതിനകം മൂവായിരത്തോളം കാർഡുകൾ വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.