??????? ?????? ??????????? ?????????? ???????????????? ????????? ???????? ??????? ??????? ???????? ??????????

കുവൈത്ത് സെന്‍റ് ജയിംസ് മാര്‍ത്തോമ ചര്‍ച്ച് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍

കുവൈത്ത് സിറ്റി: കുവൈത്ത് സെന്‍റ് ജയിംസ് മാര്‍ത്തോമ ചര്‍ച്ച് ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍ നടത്തി. റവ. സുനില്‍ എ. ജോണിന്‍െറ പ്രാരംഭ പ്രാര്‍ഥനയോടെ ചടങ്ങുകള്‍ തുടങ്ങി. ജനറല്‍ കണ്‍വീനര്‍ എബ്രഹാം കെ. ചെറിയാന്‍ സ്വാഗതം പറഞ്ഞു. സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് പ്രതിനിധി സഭാ ചെയര്‍മാന്‍ ഡോ. തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. എന്‍.ഇ.സി.കെ അഡ്മിനിസ്ട്രേറ്റര്‍ കെ.പി. കോശി സുവനീര്‍ പ്രകാശനം ചെയ്തു. റവ. ജോര്‍ജ് വര്‍ഗീസ് ഏറ്റുവാങ്ങി. കുവൈത്തിലെ ഇന്ത്യന്‍ സ്ഥാനപതി സുനില്‍ ജെയിന്‍ മുഖ്യാതിഥിയായി. റവ. സന്തോഷ് ഫിലിപ്, റവ. സജി എബ്രഹാം, ഡോ. എബി വാരിക്കാട്, റോയ് യോഹന്നാന്‍, കെ.ജി. അബ്രഹാം, ജോണ്‍ തമ്പാന്‍ എന്നിവര്‍ സംസാരിച്ചു. നോയല്‍ ജോ ചെറിയാന്‍ നന്ദി പറഞ്ഞു. ഫാ. എബി പോള്‍ പ്രാര്‍ഥന നടത്തി. ഇസ്രായേല്‍ ജനത കൃഷിയിടങ്ങളിലെ ആദ്യ ഉല്‍പന്നങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നതിന്‍െറ ഓര്‍മ പുതുക്കലായാണ് വിളവെടുപ്പുത്സവങ്ങള്‍ നടത്തുന്നത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.