കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് വരുന്നവര്‍ക്കായി ഇന്ത്യന്‍ എംബസി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യക്കാരുടെ ക്ഷേമത്തിനായുള്ള നിര്‍ദേശങ്ങള്‍ എല്ലാ പൗരന്മാരും പാലിക്കണമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ ഉണര്‍ത്തി.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പാസ്പോര്‍ട്ട് എപ്പോഴും കൈവശം സൂക്ഷിക്കുക. കൈമാറ്റം ചെയ്യപ്പെടാന്‍ പാടില്ലാത്ത സര്‍ക്കാര്‍ രേഖയായ പാസ്പോര്‍ട്ട് റിക്രൂട്ടിങ് ഏജന്‍റിനോ തൊഴിലുടമക്കോ നല്‍കരുത്. കുവൈത്തിലേക്ക് വരുമ്പോള്‍ സംശയാസ്പദമായ ഭക്ഷ്യവസ്തുക്കളൊന്നും കൈവശമുണ്ടാവരുത്. മയക്കുമരുന്നോ മറ്റു ലഹരിവസ്തുക്കളോ കൈവശംവെക്കുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ജോലിക്കായി വരുന്നവര്‍ കൈവശമുള്ളത് തൊഴില്‍വിസതന്നെയാണെന്ന് ഉറപ്പുവരുത്തുക.
മറ്റേത് വിസയില്‍ എത്തി ജോലിചെയ്താലും നിയമലംഘനമാവും. കുവൈത്തിലത്തെിയ ഉടന്‍ താമസസ്ഥലത്തെ രണ്ടു ആളുകളുടെ പേരും ഫോണ്‍ നമ്പറും ഇന്ത്യന്‍ എംബസിയുടെ മേല്‍വിലാസവും നമ്പറും (22530600, 22530612) നാട്ടിലുള്ള കുടുംബത്തിന് കൈമാറുക, അവിദഗ്ധ തൊഴിലാളികളും ഗാര്‍ഹിക വിസയില്‍ വരുന്നവരും തൊഴില്‍ രേഖകള്‍ കുവൈത്തിലെ ഇന്ത്യന്‍ എംബസി സാക്ഷ്യപ്പെടുത്തിയതാണെന്ന് ഉറപ്പാക്കണം. ഇ.സി.ആര്‍ ആവശ്യമുള്ള കുവൈത്ത് അടക്കമുള്ള രാജ്യങ്ങളിലേക്ക് 30 വയസ്സിന് താഴെയുള്ള സ്ത്രീകള്‍ ഗാര്‍ഹിക ജോലിക്കായി വരുന്നതിന് വിലക്കുണ്ട്. ജോലിക്കായി കുവൈത്തിലേക്ക് വരുംമുമ്പ് യാത്ര, തൊഴില്‍രേഖകളുടെ പകര്‍പ്പ് എന്നിവ വീട്ടില്‍ സൂക്ഷിക്കുക.
പ്രോട്ടോകോള്‍ ജനറല്‍ ഓഫ് എമിഗ്രന്‍സിന്‍െറ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള റിക്രൂട്ടിങ് ഏജന്‍സി വഴി മാത്രം ജോലി തേടുക. സബ് ഏജന്‍റുമാരെ ഒഴിവാക്കുക, റിക്രൂട്ടിങ് ഏജന്‍സിയോട് തൊഴിലുടമയുടെ ഡിമാന്‍ഡ് ലെറ്ററും പവര്‍ ഓഫ് അറ്റോര്‍ണിയും കാണിക്കാന്‍ ആവശ്യപ്പെടണം. തൊഴില്‍ കരാറിലെ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ കൃത്യമായി മനസ്സിലാക്കുക. റിക്രൂട്ടിങ് ഏജന്‍സികള്‍ക്ക് സര്‍വീസ് ചാര്‍ജായി തൊഴില്‍ കരാറില്‍ പറയുന്ന ശമ്പളത്തിന്‍െറ 45 ദിവസത്തെ തുകയില്‍ കൂടുതല്‍ നല്‍കരുത്. ഇതുതന്നെ 20,000 രൂപയില്‍ കൂടാനും പാടില്ല. രസീത് നിര്‍ബന്ധമായും കൈപ്പറ്റുക.
പുറപ്പെടുംമുമ്പ് വിസയില്‍ കാണിച്ചിരിക്കുന്ന തൊഴിലിന് തന്നെയാണ് റിക്രൂട്ട് ചെയ്യപ്പെട്ടിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക. പോകുന്ന രാജ്യത്തെ എംബസി, കോണ്‍സുലേറ്റ് എന്നിവയുടെ വിലാസവും ഫോണ്‍ നമ്പറുകളും അറിഞ്ഞുവെക്കുക. പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തെ കലാവധിയുണ്ടെന്ന് ഉറപ്പുവരുത്തുക. സ്റ്റാമ്പ് ചെയ്ത വിസ കൈവശമുണ്ടായിരുക്കുക. വിസയുടെയും പാസ്പോര്‍ട്ടിന്‍െറയും പകര്‍പ്പ് സൂക്ഷിക്കുക. തൊഴിലാളിയും തൊഴിലുടമയും ഒപ്പുവെച്ച, രജിസ്റ്റേര്‍ഡ് റിക്രൂട്ടിങ് ഏജന്‍റ് അറ്റസ്റ്റ് ചെയ്ത തൊഴില്‍ കരാറിന്‍െറ പകര്‍പ്പ് കൈവശമുണ്ടായിരിക്കുക. ഇതിന്‍െറ ഇംഗ്ളീഷ് പരിഭാഷയും നിര്‍ബന്ധമായും വാങ്ങിവെക്കുക.
കുവൈത്തിലത്തെിയാല്‍ എത്രയും പെട്ടെന്ന് താമസാനുമതി രേഖ (ഇഖാമ) കരസ്ഥമാക്കുക. പാസ്പോര്‍ട്ട്, തൊഴില്‍ കരാര്‍ പകര്‍പ്പ് എന്നിവ കൈവിടാതിരിക്കുക. കുവൈത്തിലത്തെിയശേഷം തൊഴില്‍ കരാറിലോ ബാങ്ക് പേപ്പറുകളിലോ ഒപ്പിടരുത്. കുവൈത്തിലെ തൊഴില്‍ നിയമത്തെ കുറിച്ച് വ്യക്തമായി മനസ്സിലാക്കുക. അതിനെതിരായി ഒന്നും ചെയ്യാതിരിക്കുക. തൊഴില്‍ സംബന്ധമായ ഏതു പ്രശ്നത്തിലും ഇന്ത്യന്‍ എംബസിയെ സമീപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.