രണ്ട്​ ദിവസത്തിനിടെ മരിച്ചത് പത്ത്​​​ കുവൈത്ത്​ മലയാളികൾ

കുവൈത്ത്​ സിറ്റി: രണ്ട്​ ദിവസത്തിനിടെ മരിച്ചത്​ കുവൈത്ത്​ പ്രവാസികളായ പത്ത്​​ മലയാളികൾ. രണ്ടുപേർ നാട്ടിൽ മരിച്ചപ്പോൾ എട്ടുപേർ കുവൈത്തിൽ മരിച്ചു. ആറുപേർ കോവിഡ്​ ബാധിതരായിരുന്നു. ഒരാളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇത്രയേറെ പേർ ചുരുങ്ങിയ സമയത്തിനുള്ളിൽ മരിച്ച സംഭവം സമീപ വർഷങ്ങളിലുണ്ടായിട്ടില്ല. കുവൈത്തിൽനിന്ന് ബുധനാഴ്​ച എയർ ഇന്ത്യ​ വിമാനത്തിൽ ബുധനാഴ്​ച നാട്ടിൽ പോയ മാണിക്കോത്ത് പടിഞ്ഞാര്‍ അബ്​ദുല്ല (65) കോഴിക്കോട്​ മെഡിക്കൽ കോളജിൽ മരിച്ചു. അവധിക്ക്​ നാട്ടിൽ പോയ കാസർ​കോട്​ കൂളിയങ്കാൽ സ്വദേശിയും ​െഎ.എം.സി.സി കുവൈത്ത്​ ​സെക്രട്ടറിയുമായ ബി.സി അഷ്​റഫും നാട്ടിൽ മരിച്ചു.

തിരുവനന്തപുരം കിളിമാനൂർ, ഇരട്ടച്ചിറ, രത്നാഭവനിൽ സുരേഷ് ബാബു (60) കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്​ച അബ്ബാസിയയിൽ കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോഴിക്കോട്​ ബാലുശ്ശേരി കുരുവങ്ങിൽ ജഅഫറി​​െൻറയും (43) മരണ കാരണം ഹൃദയാഘാതമാണെന്നാണ്​ നിഗമനം.

ബുധൻ, വ്യാഴം ദിവസങ്ങളിൽ കുവൈത്തിൽ മരിച്ച അഞ്ചൽ ഏരൂർ, നടക്കുന്നംപുറം അശ്വതിഭവനിൽ രേണുക തങ്കമണി (ബിജി-47), മലപ്പുറം മുന്നിയൂ​ർ വെളിമുക്ക്​ സ്വദേശി മണക്കടവൻ സൈദലവി (56), ജാബിരിയയിലെ കുവൈത്ത്​ സെൻട്രൽ ബ്ലെഡ് ബാങ്കിൽ നഴ്‌സ്‌ ആയിരുന്ന ആനി മാത്യൂ (54), കണ്ണൂർ പാനൂർ കൂരാറ അഷ്​റഫ്​ എരഞ്ഞൂൽ (51), കണ്ണൂർ പയ്യന്നൂർ കവ്വായി അക്കാളത്ത്​ അബ്​ദുൽ ഗഫൂർ (32), തിരുവനന്തപുരം കണ്ണാന്തുറ സ്വദേശിയായ ക്രീസ്​ ഹൗസിൽ ആൻറണി തോമസ്​ (ടോണി 73) എന്നിവർ കോവിഡ്​ ബാധിതരായിരുന്നു.


 

Tags:    
News Summary - 10 kuwait malayalis died within two days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.