വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ വെനീസ് ഫെസ്റ്റ്
മനാമ: വോയ്സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മിറ്റിയുടെ വാർഷിക കുടുംബസംഗമം ‘വെനീസ് ഫെസ്റ്റ് സീസൺ 2’ എന്ന പേരിൽ വർണാഭമായി ആഘോഷിച്ചു. കലവറ റെസ്റ്റോറന്റിൽ നടന്ന സംഗമം അംഗങ്ങളും കുടുംബങ്ങളുടെയും സാന്നിധ്യത്താലും സാംസ്കാരികവും കലാപരവുമായ പരിപാടികളാലും സമ്പന്നമായിരുന്നു. ഏരിയ പ്രസിഡന്റ് റജി രാഘവന്റെ അധ്യക്ഷതയിലുള്ള പൊതുസമ്മേളനത്തോടെയാണ് ചടങ്ങിന് തുടക്കമിട്ടത്. ഏരിയ സെക്രട്ടറി ദീപക് പ്രഭാകർ സ്വാഗതവും മുഖ്യാതിഥി അജയകൃഷ്ണൻ ഉദ്ഘാടനവും നിർവഹിച്ചു.
ഇന്ത്യൻ ക്ലബ് അസിസ്റ്റന്റ് ജനറൽ സെക്രട്ടറി മനോജ് കുമാർ വിശിഷ്ടാതിഥിയായി. ചടങ്ങിൽ വെച്ച് ഡോ. അതുല്യ ഉണ്ണികൃഷ്ണൻ, മനാമ ഏരിയ കമ്മിറ്റിയുടെ മുതിർന്ന അംഗവും സാമൂഹിക പ്രവർത്തകനുമായ സുരേഷ് പുത്തൻവിളയിൽ എന്നിവരെ ആദരിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ.കെ. ബിജു, മീഡിയ കൺവീനർ ജഗദീഷ് ശിവൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഏരിയ കമ്മിറ്റി ട്രഷറർ അനൂപ് ശ്രീരാഗ് നന്ദി പറഞ്ഞു. ഉത്സവാഘോഷത്തിന്റെ ഭാഗമായി വിവിധ കലാപ്രകടനങ്ങൾ അവതരിപ്പിച്ചു. ‘ആരവം’ ടീമിന്റെ നാടൻ പാട്ടുകളും സംഗീതവും പരിപാടിയുടെ ആനന്ദം ഇരട്ടിപ്പിച്ചു. ഷാജി സെബാസ്റ്റ്യൻ, ബിനു ദിവാകരൻ, നിബു വർഗീസ്, ദിലീപ്കുമാർ, വിഷ്ണു എന്നിവരടങ്ങിയ ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും സെൻട്രൽ കമ്മിറ്റി അംഗം അജിത് കുമാറും ചേർന്നാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.