ഗൾഫ് നാടുകളിൽ ഇഫ്താർ മേശയിൽ സ്ഥിരമായി ഇടംപിടിക്കുന്ന പരമ്പരാഗത അറേബ്യൻ വിഭവമാണ് മക്തൂം ദജാജ് ചിക്കൻ മന്തി. പരിചിതമായ ഇളംമഞ്ഞ നിറത്തിലുള്ള മന്തിയിൽനിന്ന് വ്യത്യസ്തമായി ചുവപ്പുനിറവും ടൊമാറ്റോ പേസ്റ്റ് അടങ്ങിയ പുളിയോടുകൂടിയ മസാലയുമാണ് ഇതിന്റെ പ്രത്യേകത. ഓരോ അരിക്കുള്ളിലും ചിക്കന്റെയും മസാലയുടെയും സുഗന്ധം ഒളിഞ്ഞിരിക്കുന്ന ഈ സൗദി സ്റ്റൈൽ മന്തി, ഇഫ്താറിന് മികച്ച മെയിൻ കോഴ്സാണ്.
ചേരുവകൾ
(1 കപ്പ് അരിക്ക് 1½ കപ്പ് വെള്ളം എന്നതാണ് ശരിയായ അനുപാതം - റൈസ് സ്റ്റിക്കിയായി മാറാതിരിക്കാൻ)
തയാറാക്കുന്ന വിധം
അരി നന്നായി കഴുകി 30 മിനിറ്റ് വെള്ളത്തിൽ നനച്ച് വെക്കുക. ചിക്കൻ വൃത്തിയാക്കി വെള്ളം വറ്റാൻ മാറ്റിവെക്കുക. ഈ സമയം പ്രഷർ കുക്കർ എടുത്ത് ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായാൽ കറുവപ്പട്ട, ഏലക്ക, ഗ്രാമ്പു, ബേലീഫ്, കുരുമുളക്, മുഴുവൻ മല്ലി എന്നിവ ചേർത്ത് സുഗന്ധം വരുന്നതുവരെ വഴറ്റുക. അതിനുശേഷം അരിഞ്ഞ സവാള ചേർത്ത് ലൈറ്റ് ബ്രൗൺ നിറമാകുന്നതുവരെ വഴറ്റുക. തുടർന്ന്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കുക. തുടർന്ന് അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റുക.
തക്കാളിയിൽനിന്ന് എണ്ണ പുറത്തുവരാൻ തുടങ്ങുമ്പോൾ ടൊമാറ്റോ പേസ്റ്റ് ചേർക്കാം. പിന്നീട് പാപ്രിക്ക പൗഡർ, ഉണക്ക നാരങ്ങ, ചിക്കൻ സ്റ്റോക്ക് ക്യൂബ്, മുളകുപൊടി, കുരുമുളകുപൊടി, കബ്സ മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കി ഏകദേശം അഞ്ച് മിനിറ്റ് വേവിക്കുക. ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് നന്നായി മസാലയിൽ പൊതിഞ്ഞ് 10 മിനിറ്റ് വേവിക്കുക. (അടിയിൽ പിടിക്കാതിരിക്കാൻ ഇടക്ക് ഇളക്കുക)
തുടർന്ന് ചൂടുവെള്ളം ചേർത്ത് തിളക്കാൻ വിടുക. തിളച്ചുവരുമ്പോൾ നനച്ചുവെച്ച അരി ചേർത്ത് നന്നായി ഇളക്കി കുക്കർ മൂടി മീഡിയം-ലോ ഫ്ലെയിമിൽ വേവിക്കുക.
ഒരു വിസിൽ വന്നാൽ ഗ്യാസ് ഓഫ് ചെയ്യുക. 10-15 മിനിറ്റ് കഴിഞ്ഞ് തുറന്ന് ചൂടോടെ സർവ് ചെയ്യുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.