മഷ്റൂം ചിക്കൻ ടാർട്ട്
ചേരുവകൾ
- ചിക്കൻ: 250 ഗ്രാം (ചെറിയ കഷണങ്ങളാക്കിയത്)
- കൂൺ: 150-200 ഗ്രാം (അരിഞ്ഞത്)
- സവാള: 1 എണ്ണം (ചെറുതായി അരിഞ്ഞത്)
- വെളുത്തുള്ളി: 3-4 അല്ലി (അരിഞ്ഞത്)
- കുരുമുളക് പൊടി: ½ ടീസ്പൂൺ
- ഫ്രഷ് ക്രീം: ¼ കപ്പ് (കൂടുതൽ ക്രീമി ആകാൻ)
- ചീസ്: ¼ കപ്പ് (മൊസറെല്ല അല്ലെങ്കിൽ ചെഡ്ഡാർ)
- ഉപ്പ്: ആവശ്യത്തിന്
- വെണ്ണ/എണ്ണ: 2 ടേബ്ൾ സ്പൂൺ
ടാർട്ട് ബേസിനായി
- പഫ് പേസ്ട്രി ഷീറ്റ് (റെഡിമെയ്ഡ് ഉപയോഗിക്കാം) അല്ലെങ്കിൽ മൈദ, വെണ്ണ എന്നിവ ചേർത്തുണ്ടാക്കിയ ഷോർട്ട്ക്രസ്റ്റ് പേസ്ട്രി.
തയാറാക്കുന്ന വിധം
ഒരു പാനിൽ വെണ്ണയോ എണ്ണയോ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ചിക്കൻ കഷണങ്ങൾ ചേർത്ത് ഉപ്പും കുരുമുളകും ചേർത്ത് പകുതി വേവാകുന്നത് വരെ വേവിക്കുക. ഇതിലേക്ക് അരിഞ്ഞ കൂൺ ചേർത്ത് നന്നായി വഴറ്റുക. കൂണിലെ വെള്ളം വറ്റിവരുമ്പോൾ ഫ്രഷ് ക്രീം ചേർത്ത് അൽപനേരം കൂടി കുറുക്കിയെടുക്കുക. ശേഷം തണുക്കാൻ മാറ്റിവെക്കുക. ടാർട്ട് പാനിൽ പേസ്ട്രി ഷീറ്റ് വിരിക്കുക. അരികുകൾ ശരിയാക്കിയ ശേഷം ഒരു ഫോർക്ക് ഉപയോഗിച്ച് അടിഭാഗത്ത് ചെറിയ സുഷിരങ്ങൾ ഇടുക (ഇത് പേസ്ട്രി അമിതമായി പൊങ്ങിവരാതിരിക്കാൻ സഹായിക്കും). തയാറാക്കി വെച്ചിരിക്കുന്ന ചിക്കൻ-കൂൺ മിശ്രിതം പേസ്ട്രിക്കുള്ളിൽ നിരത്തുക. ഇതിന് മുകളിൽ ചീസ് വിതറാം. 180°C ചൂടാക്കിയ ഓവനിൽ ഏകദേശം 25-35 മിനിറ്റ് അല്ലെങ്കിൽ പേസ്ട്രി സ്വർണ നിറമാകുന്നതു വരെ ബേക്ക് ചെയ്തെടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.