വോയ്സ് ഓഫ് ആലപ്പി ബീച്ച് ക്ലീൻഅപ് ഡ്രൈവിൽനിന്ന്
മനാമ: വോയ്സ് ഓഫ് ആലപ്പി സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബീച്ച് ക്ലീൻഅപ് ഡ്രൈവ് സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും ഭാഗമായിട്ടായിരുന്നു ഈ ശുചീകരണ കാമ്പയിൻ. നോർത്തേൺ ഗവർണറേറ്റ് മുനിസിപ്പാലിറ്റിയുടെയും, മിനിസ്ട്രി ഓഫ് ഇന്റീരിയറിന്റെയും അനുമതിയോടെ നൽകിയ ബീച്ചിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, ഉപേക്ഷിക്കപ്പെട്ട കുപ്പികൾ, മറ്റു മാലിന്യം എന്നിവ ശേഖരിച്ച് അവ അവിടെനിന്ന് നീക്കം ചെയ്തു. തുടർന്ന് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയുമെടുത്താണ് പരിപാടി അവസാനിച്ചത്.
സൽമാബാദ് ഏരിയ സെക്രട്ടറി വിനേഷ് കുമാർ സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡൻറ് സന്ദീപ് ശാരങ്ങധരൻ അധ്യക്ഷതവഹിച്ചു. വോയ്സ് ഓഫ് ആലപ്പി ട്രഷറർ ബോണി മുളപ്പാംപള്ളിൽ പരിപാടി ഉദ്ഘാടനം ചെയ്തു. ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ ആശംസ നേർന്നു സംസാരിച്ചു. വോയ്സ് ഓഫ് ആലപ്പി വടംവലി ടീമിനെ ചടങ്ങിൽ വെച്ച് ആദരിച്ചു. സൽമാബാദ് ഏരിയ എക്സിക്യുട്ടിവ് അംഗങ്ങളിൽനിന്നും ടീം കോച്ച് പ്രസന്നകുമാർ ടീമിനുവേണ്ടി ആദരവ് ഏറ്റുവാങ്ങി. പങ്കെടുത്ത എല്ലാവർക്കും ഏരിയ എക്സിക്യൂട്ടീവ് അംഗം സജീഷ് സുഗതൻ നന്ദി പറഞ്ഞു. സൽമാബാദ് ഏരിയ വൈസ് പ്രസിഡന്റ് അനന്ദു സി ആർ, ജോയിൻ സെക്രട്ടറി ജിഷ്ണു ദേവ് എക്സിക്യൂട്ടീവ് അംഗങ്ങളായ രാജേന്ദ്രൻ പിള്ള, പ്രവീൺ കുമാർ, കൃഷ്ണകുമാർ, ബെന്നി രാജു, കൂടാതെ ഉമേഷ് ഉത്തമൻ, സോബി കുട്ടനാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.