ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് സ​ർ​ക്കാ​ർ ജോ​ലി​യി​ൽ മു​ൻ​ഗ​ണ​ന; 72 ത​സ്തി​ക​ക​ൾ നി​ശ്ച​യി​ച്ചു


ഓ​രോ വ്യ​ക്തി​യു​ടെ​യും വൈ​ക​ല്യ​ത്തി​ന്റെ സ്വ​ഭാ​വ​വും ക​ഴി​വും വി​ല​യി​രു​ത്തി​യാ​കും നി​യ​മ​നം

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തൊ​ഴി​ൽ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 72 സ​ർ​ക്കാ​ർ ത​സ്തി​ക​ക​ളി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കാ​ൻ തീ​രു​മാ​നം. പാ​ർ​ല​മെ​ന്റ് അം​ഗം മു​ഹ​മ്മ​ദ് അ​ൽ മ​ആ​രി​ഫി​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി നി​യ​മ​കാ​ര്യ, തൊ​ഴി​ൽ മ​ന്ത്രി യൂ​സു​ഫ് ബി​ൻ അ​ബ്ദു​ൽ ഹു​സൈ​ൻ ഖ​ല​ഫാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സി​വി​ൽ സ​ർ​വി​സ് ക​മീ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് അ​ക്കൗ​ണ്ടി​ങ്, ക​മ്പ്യൂ​ട്ടി​ങ്, ഓ​ഡി​റ്റി​ങ്, ഡേ​റ്റ അ​നാ​ലി​സി​സ്, കോ​ൾ സെ​ന്റ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സാ​ങ്കേ​തി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ ത​സ്തി​ക​ക​ളാ​ണ് ഇ​തി​നാ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. യോ​ഗ്യ​രാ​യ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​യ​മ​നം ല​ഭി​ക്കു​ന്ന​തി​ന് ഈ 72 ​ത​സ്തി​ക​ക​ളി​ൽ മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

ഓ​രോ വ്യ​ക്തി​യു​ടെ​യും വൈ​ക​ല്യ​ത്തി​ന്റെ സ്വ​ഭാ​വ​വും ക​ഴി​വും വി​ല​യി​രു​ത്തി​യാ​കും നി​യ​മ​നം. ഭി​ന്ന​ശേ​ഷി​ക്കാ​രെ ജോ​ലി​ക്കെ​ടു​ക്കു​ന്ന സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 'തം​കീ​ൻ' വ​ഴി വേ​ത​ന സ​ഹാ​യം ന​ൽ​കും. ആ​ദ്യ വ​ർ​ഷം ശ​മ്പ​ള​ത്തി​ന്റെ 80 ശ​ത​മാ​ന​വും, ര​ണ്ടാം വ​ർ​ഷം 60 ശ​ത​മാ​ന​വും, മൂ​ന്നാം വ​ർ​ഷം 40 ശ​ത​മാ​ന​വും സ​ർ​ക്കാ​ർ വ​ഹി​ക്കും. 50ൽ ​അ​ധി​കം ജീ​വ​ന​ക്കാ​രു​ള്ള ക​മ്പ​നി​ക​ൾ ത​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന്റെ ര​ണ്ടു ശ​ത​മാ​നം നി​ർ​ബ​ന്ധ​മാ​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി മാ​റ്റി​വെ​ക്ക​ണം. നി​ല​വി​ൽ 1,302 ഭി​ന്ന​ശേ​ഷി​ക്കാ​ർ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്നു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രെ നി​യ​മി​ക്കു​ന്ന ക​മ്പ​നി​ക​ൾ​ക്ക് 'ബ​ഹ്‌​റൈ​നൈ​സേ​ഷ​ൻ' നി​ര​ക്ക് ക​ണ​ക്കാ​ക്കു​മ്പോ​ൾ ഒ​രു ഭി​ന്ന​ശേ​ഷി ജീ​വ​ന​ക്കാ​ര​നെ ര​ണ്ട് ജീ​വ​ന​ക്കാ​ർ​ക്ക് തു​ല്യ​മാ​യി പ​രി​ഗ​ണി​ക്കും. 2025 ഒ​ക്ടോ​ബ​റി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് 288 ഭി​ന്ന​ശേ​ഷി​ക്കാ​രാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള​ത്. എ​ന്നാ​ൽ, അ​വ​ർ​ക്കാ​യി 1,589 ഒ​ഴി​വു​ക​ൾ ല​ഭ്യ​മാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​മം പാ​ലി​ക്കാ​ത്ത ക​മ്പ​നി​ക​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു മു​മ്പ് അ​വ​ർ​ക്ക് ബോ​ധ​വ​ത്ക​ര​ണ​വും മു​ന്ന​റി​യി​പ്പും ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Preference given to minorities in government jobs; 72 posts have been fixed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.