വി​ട്ടു​വീ​ഴ്ച സ​മൂ​ഹ​ത്തി​ന്റെ ആ​ണി​ക്ക​ല്ല്

‘ന​​ന്മ​​യും, തി​​ന്മ​​യും സ​​മ​​മാ​​കി​​ല്ല. ന​​ന്മ​കൊ​​ണ്ട് തി​​ന്മ​​യെ പ്ര​​തി​​രോ​​ധി​​ക്കു​​ക. അ​​പ്പോ​​ൾ ശ​​ത്രു മി​​ത്ര​​മാ​​യി മാ​​റും. പ്ര​​ത്യേ​​ക സൗ​​ഭാ​​ഗ്യം ശ്ര​​ദ്ധി​​ച്ച ക്ഷ​​മാ​​ശീ​​ല​​ർ​​ക്ക് മാ​​ത്ര​​മേ ഇ​​ത് സാ​​ധ്യ​​മാ​​കൂ.’ (വി​​ശു​​ദ്ധ ഖു​​ർ​​ആ​​ൻ 41:34'35). പ്ര​​വാ​​ച​​ക​​പ​​ത്നി ആ​​യി​​ശ സി​​ദ്ദീ​​ഖ​​യോ​​ട് ന​​ബി (സ)​​യു​​ടെ സ്വ​​ഭാ​​വ​​ത്തെ​​ക്കു​​റി​​ച്ച് ചോ​​ദി​​ക്ക​​പ്പെ​​ട്ട​​പ്പോ​​ൾ പ​​രി​​ശു​​ദ്ധ ഖു​​ർ​​ആ​​നാ​​ണ് ന​​ബി​​യു​​ടെ സ്വ​​ഭാ​​വം എ​​ന്ന​​വ​​ർ മ​​റു​​പ​​ടി പ​​റ​​ഞ്ഞു. 23 വ​​ർ​​ഷ​​ക്കാ​​ല​​ത്തെ ജീ​​വി​​തം​കൊ​​ണ്ട് പ​​രി​​ശു​​ദ്ധ ഖു​​ർ​​ആ​​നി​​ന്റെ സ​​ന്ദേ​​ശം സ്വാം​​ശീ​​ക​​രി​​ച്ച പ്ര​​വാ​​ച​​ക​​ൻ എ​​ല്ലാ വി​​ഷ​​യ​​ങ്ങ​​ളി​​ലു​​മെ​​ന്ന പോ​​ലെ വി​​ട്ടു​​വീ​​ഴ്ച​​യു​​ടെ കാ​​ര്യ​​ത്തി​​ലും മാ​​തൃ​​ക​​യാ​​യി​​രു​​ന്നു. ഉ​​ദാ​​ര​​മാ​​യ പെ​​രു​​മാ​​റ്റം, ക്ഷ​​മ, മാ​​പ്പ്, വി​​ട്ടു​​വീ​​ഴ്ച, ന​​ല്ല പ്ര​​തി​​കാ​​ര മ​​ന​ഃ​സ്ഥി​​തി ഇ​​തി​​ലെ​​ല്ലാം മു​​ൻ​​പ​​ന്തി​​യി​​ലാ​​യി​​രു​​ന്നു.

1400 അ​​നു​​യാ​​യി​​ക​​ളു​​മാ​​യി ഉം​​റ നി​​ർ​​വ​​ഹി​​ക്കു​​വാ​​ൻ ഹി​​ജ്റ ആ​​റാം വ​​ർ​​ഷം ദു​​ൽ​​ഖ​​അ​​ദ് മാ​​സം മ​​ക്ക​​യി​​ലേ​​ക്ക് യാ​​ത്ര​​യാ​​യ ​പ്ര​​വാ​​ച​​ക​​നെ ഹു​​ദൈ​​ബി​​യ​​യി​​ൽ വെ​​ച്ച് ശ​​ത്രു​​ക്ക​​ൾ ത​​ട​​യു​​ക​​യും ബ​​ഹു​ല​​മാ​​യ സം​​ഭ​​വ​​ങ്ങ​​ൾ​​ക്കു ശേ​​ഷം ഒ​​രു സ​​ന്ധി​​യി​​ൽ ഏ​​ർ​​പ്പെ​​ടു​​ക​​യും ചെ​​യ്തു. സ​​ന്ധി രേ​​ഖ​​പ്പെ​​ടു​​ത്തി​​യ അ​​ലി ഇ​​ബി​​ൻ അ​​ബി​​ത്വാ​​ലി​​ബ് (റ) ​​ബി​​സ്മി​കൊ​​ണ്ട് തു​​ട​​ങ്ങി​​യ​​ത് ഖു​​റൈ​​ശി പ്ര​​തി​​നി​​ധി സു​​ഹൈ​​ൽ ഇ​​ബി​​നു അം​​റ് സ​​മ്മ​​തി​​ച്ചി​​ല്ല. അ​​ത് പ്ര​​വാ​​ച​​ക​​ൻ (സ) ​​അം​​ഗീ​​ക​​രി​​ച്ചു. അ​​ല്ലാ​​ഹു​​വി​​ന്റെ പ്ര​​വാ​​ച​​ക​​നാ​​യ മു​​ഹ​​മ്മ​​ദി​​ൽ​നി​ന്നു​​ള്ള ക​​രാ​​ർ എ​​ന്നെ​​ഴു​​തി​​യ​​പ്പോ​​ൾ അ​​തും എ​​തി​​രാ​​ളി സ​​മ്മ​​തി​​ച്ചി​​ല്ല. പ്ര​​വാ​​ച​​ക​​ൻ (സ) ​​വീ​​ട്ടു​വീ​​ഴ്ചാ മ​​നോ​​ഭാ​​വ​​ത്തോ​​ടെ സ്വ​​ന്തം കൈ​​കൊ​​ണ്ട​​ത് മാ​​യ്ച്ചു. ഈ ​​വ​​ർ​​ഷം മ​​ട​​ങ്ങി പോ​​ക​​ണം, അ​​ടു​​ത്ത​​വ​​ർ​​ഷം വ​​ന്ന് ഉം​​റ ചെ​​യ്യാം എ​​ന്ന വ്യ​​വ​​സ്ഥ​​യും അം​​ഗീ​​ക​​രി​​ച്ചു. മ​​ക്ക​​യി​​ൽ​നി​​ന്ന് ആ​​രെ​​ങ്കി​​ലും മ​​ദീ​​ന​​യി​​ലേ​​ക്ക് വ​​ന്നാ​​ൽ അ​​വ​​രെ നി​​രു​​പാ​​ധി​​കം തി​​രി​​ച്ച​​യ​​ക്ക​​ണം എ​​ന്നും മ​​ദീ​​ന​​യി​​ൽ​നി​​ന്ന് ആ​​രെ​​ങ്കി​​ലും മ​​ക്ക​​യി​​ലേ​​ക്ക് വ​​ന്നാ​​ൽ അ​​വ​​രെ മ​​ട​​ക്കി അ​​യ​​ക്കി​​ല്ല എ​​ന്ന ഡി​​മാ​​ൻ​​ഡും വി​​ട്ടു​​വീ​​ഴ്ച​​യു​​ടെ ഭാ​​ഗ​​മാ​​യി അം​​ഗീ​​ക​​രി​​ച്ചു. ഈ ​​സ​​ന്ധി ഇ​​സ്‌​​ലാ​​മി​​ന് പ​​രാ​​ജ​​യ​​മാ​​യി തോ​​ന്നി​​യെ​​ങ്കി​​ലും പി​​ന്നീ​​ട്​ വ​​മ്പി​​ച്ച വി​​ജ​​യ​​മാ​​യി വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ടു.‘‘​ഫ​​ത​​ഹു​​ൽ ഫ​​ത്ത​​ഹ്’’- വി​​ജ​​യ​​ത്തി​​ന്റെ തു​​ട​​ക്കം എ​​ന്നാ​​ണ് ച​​രി​​ത്രം ഈ ​​സ​​ന്ധി​​യെ രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്. ഹു​​ദൈ​​ബി​​യ സ​​ന്ധി​​യി​​ലൂ​​ടെ ഇ​​സ്‍ലാ​​മി​​ന്റെ മ​​ഹ​​ത്വം മ​​ന​​സ്സി​​ലാ​​ക്കി​​യ ധാ​​രാ​​ളം ആ​​ളു​​ക​​ൾ ഇ​​സ്‍ലാം ആ​​​ശ്ലേ​​ഷി​​ച്ചു.

ര​​ണ്ടു​​വ​​ർ​​ഷം പി​​ന്നി​​ട്ട​​പ്പോ​​ഴേ​​ക്കും സൈ​​നി​​ക ബ​​ലം പ​​തി​​നാ​​യി​​ര​​ത്തോ​​ളം എ​​ത്തു​​ക​​യും ഹി​​ജ്റ എ​​ട്ടാം വ​​ർ​​ഷം റ​​മ​​ദാ​​നി​​ൽ ഒ​​രു ര​​ക്ത​​ര​​ഹി​​ത വി​​പ്ല​​വ​​ത്തി​​ലൂ​​ടെ മ​​ക്കാ സാ​​മ്രാ​​ജ്യം ഇ​​സ്‍ലാ​​മി​​ന് അ​​ധീ​​ന​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ഏ​​ഴാം വ​​ർ​​ഷം മു​​ഹ​​ർ​​റം മാ​​സ​​ത്തി​​ൽ ഖൈ​​ബ​​റും ഇ​​സ്‍ലാ​​മി​​ലേ​​ക്ക് വ​​ന്നു. പ്ര​​മു​​ഖ സ്വ​​ഹാ​​ബി ബ​​റാ​​ഇ​​ബി​​നു ആ​​സി​​ബ് (റ) ​​പ്ര​​സ്താ​​വി​​ച്ച​​താ​​യി ബു​​ഖാ​​രി ഉ​​ദ്ധ​​രി​​ക്കു​​ന്നു. ‘‘ഇ​​സ്‍ലാ​​മി​​ന്റെ വി​​ജ​​യ​​മാ​​യി എ​​ല്ലാ​​വ​​രും എ​​ണ്ണു​​ന്ന​​ത് മ​​ക്കം ഫ​​ത്ത​​ഹി​​നെ​​യാ​​ണ്. അ​​തു വി​​ജ​​യം​ത​​ന്നെ. എ​​ന്നാ​​ൽ, യ​​ഥാ​​ർ​​ഥ വി​​ജ​​യം അ​​തി​​നു മു​​ഖാ​​ന്ത​ര​​മാ​​യി തീ​​ർ​​ന്ന ഹു​​ദൈ​​ബി​​യ സ​​ന്ധി​​യാ​​ണ്’’.

കു​​ടും​​ബ​​ജീ​​വി​​ത​​വും, മ​​ഹ​​ല്ല് ജ​​മാ​​അ​​ത്തു​​ക​​ളും, സാ​​മൂ​​ഹി​​ക, സാ​​മു​​ദാ​​യി​​ക, രാ​​ഷ്ട്രീ​​യ സം​​ഘ​​ട​​ന​​ക​​ളും സ​​മാ​​ധാ​​ന​​പൂ​​ർ​​ണം ആ​​കു​​ന്ന​​തി​​ന് വി​​ട്ടു​​വീ​​ഴ്ച അ​​നി​​വാ​​ര്യ ഘ​​ട​​ക​​മാ​​ണ്. ആ​​ത്മ​​സം​​സ്ക​​ര​​ണ​​ത്തി​​ന്റെ മാ​​സ​​മാ​​യ പ​​രി​​ശു​​ദ്ധ റ​​മ​​ദാ​​ൻ വി​​ട്ടു​​വീ​​ഴ്ച​​യു​​ടെ​​യും കാ​​ല​​മാ​​ണ്. സ​​മൂ​​ഹ​​ത്തോ​​ട്, കു​​ടും​​ബ​​ത്തോ​​ട്, സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​​ട്, ത​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​രോ​​ട്​ വി​​ട്ടു​​വീ​​ഴ്ചാ​​മ​​നോ​​ഭാ​​വ​​ത്തോ​​ടെ പ്ര​​വ​​ർ​​ത്തി​​ക്കു​​ക. അ​​തി​​ലൂ​​ടെ ദൈ​​വ​​പ്രീ​​തി ക​​ര​​സ്ഥ​​മാ​​ക്കു​​ക.

Tags:    
News Summary - Abandonment is the cornerstone of society

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.