വി​മ​ൻ എ​ക്രോ​സ് ക​മ്യൂ​ണി​റ്റി ബ​സാ​ർ ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്

വി​മ​ൻ എ​ക്രോ​സ് ക​മ്യൂ​ണി​റ്റി ബ​സാ​ർ ശ്ര​ദ്ധേ​യ​മാ​യി

മ​നാ​മ: സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ‘വി​മ​ൻ എ​ക്രോ​സ്’​സം​ഘ​ടി​പ്പി​ച്ച ക​മ്യൂ​ണി​റ്റി ബ​സാ​ർ കെ.​സി.​എ ഹാ​ളി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു.

സ​മൂ​ഹ​ത്തി​ലെ പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കും ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും കൈ​ത്താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ബ​സാ​റി​ലൂ​ടെ അ​ർ​ഹ​രാ​യ നി​ര​വ​ധി വ്യ​ക്തി​ക​ൾ​ക്ക് ആ​ഹാ​രം, വ​സ്ത്രം, മ​റ്റു നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കി. കെ.​സി.​എ പ്ര​സി​ഡ​ന്റ് ജെ​യിം​സ് ജോ​ൺ ബ​സാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മൂ​ഹ​ത്തി​ലെ ആ​വ​ശ്യ​ക്കാ​രെ പി​ന്തു​ണ​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മാ​ന​വി​ക മൂ​ല്യ​ങ്ങ​ൾ​ക്കും സാ​മൂ​ഹി​ക ഐ​ക്യ​ത്തി​നും ക​രു​ത്തേ​കു​ന്ന​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​രി​പാ​ടി​യി​ൽ സ​യ്യി​ദ് ഹ​നീ​ഫ്, ര​ഘു പ്ര​കാ​ശ് (ഡ​ബ്ല്യു.​എം.​സി ചെ​യ​ർ​മാ​ൻ), ബാ​ബു ത​ങ്ക​ള​ത്തി​ൽ (ഡ​ബ്ല്യു.​എം.​സി പ്ര​സി​ഡ​ന്റ്), എ​ബ്ര​ഹാം സാ​മു​വ​ൽ (ഡ​ബ്ല്യു.​എം.​സി അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ഫ​സ​ൽ (ബി.​കെ.​എ​സ്.​എ​ഫ്) എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു. വി​മ​ൻ എ​ക്രോ​സ് ടീ​മി​ന്റെ ദി​വ​സ​ങ്ങ​ൾ നീ​ണ്ട ക​ഠി​നാ​ധ്വാ​ന​ത്തി​ന്റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും വി​ജ​യ​മാ​ണി​തെ​ന്ന് സ്ഥാ​പ​ക സു​മി​ത്ര പ്ര​വീ​ൺ പ​റ​ഞ്ഞു. പ​രി​പാ​ടി​ക്ക് പി​ന്തു​ണ ന​ൽ​കി​യ സു​മ​ന​സ്സു​ക​ൾ​ക്കും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും സി​മി അ​ശോ​ക് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. വ​രും​ദി​വ​സ​ങ്ങ​ളി​ലും സ​മാ​ന​മാ​യ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Women Across Community Bazaar draws attention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.