മനാമ: മാനസിക സമ്മർദ്ദങ്ങളും പറഞ്ഞറിയിക്കാൻ കഴിയാത്ത ഒറ്റപ്പെടലുകളുടെയും നടുവിൽ ജീവിക്കുന്നവരാണ് ഇന്നത്തെ ഭൂരിഭാഗം വ്യക്തികളും. അതിനാൽ സ്വന്തം മനസിനെ വിഷാദ രോഗം ബാധിച്ചിട്ടില്ല എന്ന് ഉറപ്പാക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് മനോേരാഗ വിദഗ്ധ ഡോ. മായ സൂസൻ ജേക്കബ് പറഞ്ഞു. ബഹ്റൈനിൽ ഹ്രസ്വ സന്ദർശനത്തിന് എത്തിയ അവർ ‘ഗൾഫ് മാധ്യമ’ത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷാദ രോഗം പിടിപെടുന്നവരുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ജീവിതത്തിലും തൊഴിലിടങ്ങളിലും ഒരാൾ പരാജയപ്പെടുന്നതിന് വിഷാദ രോ
ഗം കാരണമാകുന്നുണ്ട്. ഇത്തരം പ്രശ്നങ്ങൾ കാലക്രമത്തിൽ ആത്മഹത്യയിലേക്ക് തള്ളിവിടുമെന്നും അവർ ചൂണ്ടിക്കാട്ടി. വിഷാദ രോഗം എന്നത് മനോരോഗ ചികിത്സയിലെ ഒരു ജലദോഷമായാണ് അറിയപ്പെടുന്നത്.
എന്നാൽ സാധാരണ കുറച്ചുദിവസത്തെ വിശ്രമം കൊണ്ട് മാറില്ല എന്നതാണ് ഗൗരവം വർധിപ്പിക്കുന്നത്. ആർക്കും വരാവുന്നതാണത്. ചികിത്സിക്കാത്തപക്ഷം ആത്മഹത്യയിലേക്ക് നയിക്കപ്പെടും. സദാദു:ഖം, അകാരണമായ ക്ഷീണം,മുഖത്ത് തെളിഞ്ഞുനിൽക്കുന്ന നിരാശ, ഉറക്കകുറവ്, വിശപ്പില്ലായ്മ, ആത്മഹത്യ പ്രവണത എന്നിവയാണ് വിഷാദരോഗത്തിെൻറ ലക്ഷണങ്ങളെന്നും ഡോ.മായ ചൂണ്ടിക്കാട്ടി. ബഹ്റൈനിൽ മലയാളി സമൂഹത്തിനുള്ളിൽ ആത്മഹത്യ നിരക്ക് വർധിച്ചു എന്ന വാർത്തകൾ സൂചിപ്പിക്കുന്നത് വിഷാദരോഗം കൂടി വരുന്നു എന്നതാണ്. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ ഉണ്ടായാൽ എത്രയും വേഗം മാനസികാരോഗ്യ വിദഗ്ധനെ സമീപിക്കുകയാണ് വേണ്ടത്. അതിന് യാതൊരു മടിയും കാണിക്കേണ്ടതില്ല.
മനസിനുണ്ടാകുന്ന മുറിവുകൾ മറ്റൊരു ആളോട് തുറന്ന് പറയുന്നു എന്ന് കണക്കാക്കിയാൽ മതിയെന്നും ഡോ.മായ പറയുന്നു. പ്രവാസികൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സ്ഥലങ്ങളാണ് തൊഴിലിടങ്ങൾ. സ്ഥാപനമോ വ്യാപാരമോ എന്തുമാകെട്ട നമ്മുടെ കഴിവും സംഭാവനയും കൂടുതലായി ആവശ്യമുള്ള സ്ഥലമാണത്. അവിടെ ഒരാളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകൾ സ്ഥാപനത്തിനെ ബാധിക്കും എന്നതിനാൽ ചെയ്യുന്ന ജോലിയിൽ കൃത്യതയും ജാഗ്രതയും ആവശ്യമാണ്. സാമ്പത്തികമായും സാമൂഹികപരമായും ഒരു വ്യക്തി സ്വതന്ത്രനാകുന്നത് അയ്യാൾ സ്വന്തമായി തൊഴിൽ നേടുകയും വരുമാനം നേടുേമ്പാഴുമായിരിക്കും. എന്നാൽ ഇന്ന് പലരും തൊഴിൽ നേടികഴിഞ്ഞശേഷം തൊഴിലിടത്തിലുണ്ടാകുന്ന പ്രശ്നങ്ങളിൽപ്പെട്ട് മാനസിക പ്രയാസം അനുഭവിക്കുന്ന സ്ഥിതിയുള്ളതായും ഡോ.മായ പറയുന്നു. തൊഴിലിടങ്ങളിലെ വിവിധ പ്രശ്നങ്ങൾ പല രാജ്യങ്ങളിലും മനോസംഘർഷങ്ങൾക്കും ആത്മഹത്യകളിലേക്കും നയിക്കപ്പെടുന്നുണ്ട്. പ്രധാനമായും വിഷാദ രോഗം ബാധിക്കുന്നത് പാരമ്പര്യമായ പശ്ചാത്തലം ഉള്ളവർക്കും മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരിലുമാണ്. വികാരങ്ങൾ അമിതമായി ഉത്പ്പാദിക്കപ്പെടുന്നവരിലും വിഷാദരോഗം ഉണ്ടാകും.
ദേഷ്യം, സ്നേഹം, ആരോടെങ്കിലുമുള്ള വിശ്വാസം എന്നിവ അധികമായി ഉണ്ടാകുന്ന കൃത്യമായി നിര്‍ണ്ണയിക്കാനാവാത്ത വ്യക്തിത്വമുള്ളവരാണ്. ഇവരിൽ മാനസിക പ്രശ്നങ്ങളും ആത്മഹത്യ പ്രവണതയും ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്. അമിതമായി ഇൻർനെറ്റ് ഉപഭോഗത്തിന് അടിപ്പെടുന്നവരിലും ആത്മഹത്യപ്രവണത കാണുന്നുണ്ടെന്നും ഡോക്ടർ മായ പറഞ്ഞു. അമിതമായി സ്നേഹ പരിലാളനകൾ ലഭിക്കുന്ന കുട്ടികൾ പെെട്ടന്ന് ശാസിക്കപ്പെടുേമ്പാൾ അവരുടെ മാനസിക നിലയിൽ വിത്യാസങ്ങൾ ഉണ്ടാകാറുണ്ട്. മാതാപിതാക്കളുടെ കാര്യക്ഷമമായ പരിഗണന കിട്ടാതെ വളരുന്ന കുട്ടികളിലും വിഷാദ
രോഗവും ആത്മഹത്യ പ്രവണതകളും ഉണ്ടാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.