ആ​ന​ന്ദ് ലോ​ബോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ക്കാ​ൻ ഇ​ന്ത്യ​ൻ ക്ല​ബി​ലെ​ത്തി​യ ബി.​കെ.​എ​സ്.​എ​ഫ് ഭാ​ര​വാ​ഹി​ക​ൾ

ആ​ന​ന്ദ് ലോ​ബോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു

മ​നാ​മ: ഇ​ന്ത്യ​ൻ ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്റാ​യി​രു​ന്ന ആ​ന​ന്ദ് ലോ​ബോ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ബ​ഹ്‌​റൈ​ൻ കേ​ര​ള സോ​ഷ്യ​ൽ ഫോ​റം (ബി.​കെ.​എ​സ്.​എ​ഫ്) ഭാ​ര​വാ​ഹി​ക​ൾ ഇ​ന്ത്യ​ൻ ക്ല​ബ് സ​ന്ദ​ർ​ശി​ച്ച് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ചു. ബി.​കെ.​എ​സ്.​എ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ സു​ബൈ​ർ ക​ണ്ണൂ​ർ, ബ​ഷീ​ർ അ​മ്പ​ലാ​യി, ന​ജീ​ബ് ക​ട​ലാ​യി, ഫ​സ​ൽ ഹ​ഖ്, കാ​സിം പാ​ട​ത്ത​ക്കാ​യി​ൽ, അ​ൻ​വ​ർ ക​ണ്ണൂ​ർ സൈ​ന​ൽ, സ​ത്യ​ൻ പേ​രാ​മ്പ്ര, ല​ത്തീ​ഫ് മ​ര​ക്കാ​ട്ട്, സ​ലീം മ​മ്പ്ര, നൗ​ഷാ​ദ്, ഖ​യി​സ് എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ ക്ല​ബ് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​നു​ശോ​ച​ന യോ​ഗം ചേ​ർ​ന്നു. ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ വ​ലി​യ സേ​വ​ന​ങ്ങ​ളെ യോ​ഗം അ​നു​സ്മ​രി​ച്ചു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ പ്ര​ശ്ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ഇ​ട​പെ​ട്ടി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ വി​യോ​ഗം ബ​ഹ്‌​റൈ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു ന​ഷ്ട​മാ​ണെ​ന്ന് അ​നു​ശോ​ച​ന സ​ന്ദേ​ശ​ങ്ങ​ളി​ൽ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - Condolences on the passing of Anand Lobo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.