ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

മ​നാ​മ: പ്ര​വാ​സി​ക​ളു​ടെ ആ​രോ​ഗ്യ സം​ര​ക്ഷ​ണം ല​ക്ഷ്യ​മി​ട്ട് ബ​ഹ്‌​റൈ​ൻ ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ, ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. 2026 ഫെ​ബ്രു​വ​രി 12, വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 7.00 മു​ത​ൽ 9.00 വ​രെ ഷി​ഫ അ​ൽ ജ​സീ​റ ഹോ​സ്പി​റ്റ​ലി​ലാ​ണ് ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്.

ഇ​ന്ന​ത്തെ തി​ര​ക്കേ​റി​യ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കി​ക്കൊ​ണ്ടാ​ണ് ക്യാ​മ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വി​ദ​ഗ്ധ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്, ഡ​യ​റ്റ്/​ന്യൂ​ട്രീ​ഷ​ൻ ഡോ​ക്ട​ർ​മാ​ർ ന​യി​ക്കു​ന്ന ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

ക്യാ​മ്പി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് അ​ഞ്ച് ദീ​നാ​ർ മൂ​ല്യ​മു​ള്ള ദ​ന്ത​പ​രി​ശോ​ധ​ന കൂ​പ്പ​ണും, പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ പ്രി​വി​ലേ​ജ് കാ​ർ​ഡും വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ ഒ​രു ജീ​വി​ത​ശൈ​ലി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും രോ​ഗ​ങ്ങ​ൾ മു​ൻ​കൂ​ട്ടി ത​ട​യു​ന്ന​തി​നു​മു​ള്ള ഈ ​അ​വ​സ​രം എ​ല്ലാ പ്ര​വാ​സി​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Bahrain Kannur City Kootaima free Medical Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.