ഐ.സി.എഫ് പ്രകാശതീരം പോസ്റ്റർ കെ.സി. സൈനുദ്ദീൻ സഖാഫി പ്രകാശനം ചെയ്യുന്നു
മനാമ: റമദാൻ വിശുദ്ധിയുടെ മാസം എന്ന ശീർഷകത്തിൽ ഐ.സി.എഫ് ബഹ്റൈൻ നടത്തുന്ന റമദാൻ കാമ്പയിനിന്റെ ഭാഗമായി ഫെബ്രുവരി 13, 14 തീയതികളിലായി മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പ്രകാശതീരം- ഖുർആൻ പ്രഭാഷണത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ചടങ്ങുകൾക്ക് നാഷനൽ, റീജൻ ഭാരവാഹികൾ നേതൃത്വം നൽകി.
മുഹറഖ് സുന്നി സെന്ററിൽ ഐ.സി.എഫ് ഇന്റർനാഷനൽ ഡെപ്യൂട്ടി പ്രസിഡന്റ് കെ.സി. സൈനുദ്ദീൻ സഖാഫി, റിഫ സുന്നി സെന്ററിൽ സുലൈമാൻ ഹാജി, മനാമ സുന്നി സെന്ററിൽ അബ്ദുറഹ്മാൻ മുസ്ലിയാർ, ഗുദൈബിയ സുന്നി സെന്ററിൽ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, ഇസാടൗണിൽ ഉസ്മാൻ സഖാഫി എന്നിവർ നേതൃത്വം നൽകി. അബ്ദുറഹിം സഖാഫി (സൽമാബാദ്), നസീഫ് അൽ ഹസനി (ഉമ്മുൽ ഹസം), ശിഹാബുദ്ദീൻ സിദ്ദീഖി (ഹമദ് ടൗൺ), മൻസൂർ അഹ്സനി (സിത്ര) എന്നിവർ സംബന്ധിച്ചു. റമദാൻ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഖുർആൻ പഠന പാരായണ മത്സരമായ തിലാവയിൽ ബഹ്റൈനിലെ 11 മദ്റസകളിലെ വിദ്യാർഥികൾ പങ്കെടുക്കും.
റമദാൻ മുന്നൊരുക്കം, ഖുർആൻ പ്രഭാഷണം, ഇഫ്താർ സംഗമങ്ങൾ, സകാത് ഡ്രൈവ്, സ്റ്റുഡന്റ്സ് ഇഫ്താർ, സൗഹൃദ സംഗമം, റിലീഫ് പ്രവർത്തനങ്ങൾ, തിലാവ-ഖുർആൻ പാരായണ മത്സരം, ഈദ് സംഗമം, റീജൻ കേന്ദ്രങ്ങളിൽ ഹാദിയ വിമൻസ് അക്കാദമി, സ്റ്റുഡന്റ്സ് കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കും വിദ്യാർഥികൾക്കുമായി വിവിധ പരിപാടികളും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.