തിരുവനന്തപുരം-ബഹ്​റൈൻ പ്രത്യേക വിമാനം: നിരക്ക്​ 45,350 ആയി ഉയർന്നു

മനാമ: തിങ്കളാഴ്​ച തിരുവനന്തപ​ുരത്തുനിന്ന്​ ബഹ്​റൈനിലേക്ക്​ സർവിസ്​ നടത്തുന്ന എയർ ഇന്ത്യ എക്​സ്​പ്രസ്​ വിമാനത്തി​​െൻറ ടിക്കറ്റ്​ നിരക്ക്​ 45,350 രൂപയായി ഉയർന്നു. ഇന്ത്യൻ സമയം ഉച്ചക്ക്​ ഒന്നിന്​​ തിരുവനന്തപുരത്തുനിന്ന്​ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 3.30ന്​ ബഹ്​റൈനിൽ എത്തും. 

ബഹ്​റൈനി പൗരൻമാർക്കും സാധുവായ ​െറസിഡൻറ്​ പെർമിറ്റ്​ ഉള്ളവർക്കുമാണ്​ വിമാനത്തിൽ യാത്ര അനുവദിച്ചിരിക്കുന്നത്​. യാത്ര പുറപ്പെടുന്നതിന്​ മുമ്പ്​ൈറസിഡൻറ്​ പെർമിറ്റ്​ സാധുവാണോ എന്ന്​ സ്​പോൺസറുമായി ബന്ധപ്പെട്ട്​ ഉറപ്പ്​ വരുത്തണമെന്ന്​ എയർ ഇന്ത്യ എക്​സ്​പ്രസ്​ അറിയിച്ചു. എന്തെങ്കിലും പ്രശ്​നമുണ്ടായാൽ വിമാനക്കമ്പനി ഉത്തരവാദിത്വം ഏൽക്കില്ലെന്നും അറിയിച്ചിട്ടുണ്ട്​. 

ഇന്ത്യയിൽ ലോക്​ഡൗൺ പ്രഖ്യാപിച്ചശേഷം ആദ്യമായാണ്​ യാത്രാ വിമാനം ബഹ്​റൈനിലേക്ക്​ വരുന്നത്​. അവധിക്ക്​ പോയി തിരിച്ചുവരാൻ പറ്റാതെ കുടുങ്ങിയവർക്ക്​ ആശ്വാസമാണ്​ വിമാന സർവിസ്​ എങ്കിലും അമിത നിരക്ക്​ തിരിച്ചടിയാണ്​. വെള്ളിയാഴ്​ച ബുക്കിങ്​ തുടങ്ങിയപ്പോൾ 31,700 രൂപയായിരുന്നു നിരക്ക്​. അതാണ്​ വീണ്ടും കുത്തനെ ഉയർന്നത്​. 

അതേസമയം, ബഹ്​റൈനിലെ ജോലി സാഹചര്യങ്ങളെക്കുറിച്ച്​ വ്യക്​തമായി അന്വേഷിച്ച്​ മാത്രമേ ആളുകൾ വരാൻ പാടുള്ളൂ എന്നും എയർ ഇന്ത്യ അധികൃതർ തന്നെ സൂചിപ്പിക്കുന്നു. കോവിഡ്​ പ്രതിസന്ധിയെത്തുടർന്ന്​ പല സ്​ഥാപനങ്ങളും നിർബന്ധിത അവധിയും പിരിച്ചുവിടലും പ്രഖ്യാപിച്ചിട്ടുണ്ട്​. ബഹ്​റൈനിൽ വന്ന്​ കുടുങ്ങിപ്പോകുന്ന അവസ്​ഥ ഉണ്ടാകരുതെന്നും അധികൃതർ മുന്നറിയിപ്പ്​ നൽകുന്നു​.

Tags:    
News Summary - trivandrum bahrain flight charge become very expensive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.