എം.പി ഖാലിദ് ബു അനഖ്
മനാമ: മുഹറഖ് ഗവർണറേറ്റിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സ്റ്റേഡിയം നിർമിക്കണമെന്ന നിർദേശം ചൊവ്വാഴ്ച പാർലമെന്റ് ചർച്ച ചെയ്യും. രാജ്യത്തെ കായിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക ക്ലബുകളെ പിന്തുണക്കുന്നതിനുമായാണ് ഈ നീക്കം. എം.പിമാരായ ഖാലിദ് ബു അനഖ്, ഹിശാം അൽ അവാദി, സെക്കൻഡ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് ഖരാത്ത എന്നിവരാണ് ഈ നിർദേശം സമർപ്പിച്ചത്. മുഹറഖിലെ കായികതാരങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്ന ആധുനിക സൗകര്യങ്ങൾ ഒരുക്കുക. ആഭ്യന്തര ലീഗുകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ക്ലബുകൾക്ക് മെച്ചപ്പെട്ട പരിശീലന-മത്സര വേദികൾ നൽകുക. അന്താരാഷ്ട്ര മത്സരങ്ങൾ ആതിഥേയത്വം വഹിക്കുന്നതിലൂടെ ടൂറിസം മേഖലക്ക് കരുത്തേകുക.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക സൗകര്യങ്ങൾ ഒരുപോലെ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയുടെ പ്രധാന നേട്ടങ്ങളായി ഇവർ ചൂണ്ടിക്കാട്ടുന്നത്. യുവജനകാര്യ മന്ത്രാലയം ഈ നിർദേശത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വളർച്ചയിൽ കായിക മേഖലക്കുള്ള പ്രാധാന്യവും മന്ത്രാലയം എടുത്തുപറഞ്ഞു. എന്നാൽ, ഇത്തരം വലിയ നിർമാണ പദ്ധതികൾ നടപ്പാക്കുന്നത് തങ്ങളുടെ നേരിട്ടുള്ള ഉത്തരവാദിത്തമല്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
പാർലമെന്റിന്റെ സർവിസസ് കമ്മിറ്റി ഈ നിർദേശത്തിന് ഐകകണ്ഠ്യേനയുള്ള പിന്തുണ നൽകിയിട്ടുണ്ട്. ചൊവ്വാഴ്ച നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ അംഗങ്ങൾ ഈ വിഷയം ചർച്ച ചെയ്യുകയും വോട്ടെടുപ്പ് നടത്തുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.