മ​നാ​മ നൈ​റ്റ്‌​സി​ൽ​നി​ന്ന്

ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ തി​യ​റ്റ​റി​ൽ 'മ​നാ​മ നൈ​റ്റ്‌​സി​ന്' തു​ട​ക്കം

മ​നാ​മ: റ​മ​ദാ​ൻ ഇ​ൻ ബ​ഹ്റൈ​നി​ന്‍റെ ഭാ​ഗ​മാ​യ "മ​നാ​മ നൈ​റ്റ്‌​സി​ന് ബ​ഹ്റൈ​ൻ നാ​ഷ​ന​ൽ തി​യ​റ്റ​റി​ന്റെ അ​ങ്ക​ണ​ത്തി​ൽ തു​ട​ക്ക​മാ​യി. പാ​ര​മ്പ​ര്യ​വും ആ​ധു​നി​ക​ത​യും ഒ​ത്തു​ചേ​രു​ന്ന ഈ ​വേ​ദി സ​ന്ദ​ർ​ശ​ക​ർ​ക്ക് വേ​റി​ട്ടൊ​രു അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. കു​ടും​ബ​ങ്ങ​ൾ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കു​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ഫെ​സ്റ്റ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. റ​മ​ദാ​ൻ മു​പ്പ​ത് വ​രെ നീ​ളു​ന്ന ഈ ​ഉ​ത്സ​വം എ​ല്ലാ ദി​വ​സ​വും വൈ​കീ​ട്ട് ഏ​ഴ് മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​യാ​ണ് ന​ട​ക്കു​ന്ന​ത്.

വാ​രാ​ന്ത്യ​ങ്ങ​ളി​ൽ രാ​ത്രി ഒ​ന്നു വ​രെ ആ​ഘോ​ഷ​ങ്ങ​ൾ നീ​ളും. ക​ട​ൽ​ത്തീ​ര​ത്തെ മ​നോ​ഹ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന വേ​ദി സ​ന്ദ​ർ​ശ​ക​രെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന​താ​ണ്. പ്ര​ശ​സ്ത ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഗീ​ത പ​രി​പാ​ടി​ക​ൾ, റ​മ​ദാ​ൻ സ്പെ​ഷ​ൽ വി​ഭ​വ​ങ്ങ​ളു​മാ​യി നി​ര​വ​ധി ക​ഫേ​ക​ളും റ​സ്റ്റാ​റ​ന്റു​ക​ൾ എ​ന്നി​വ ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്.

പ​ര​മ്പ​രാ​ഗ​ത 'മ​ജ്‌​ലി​സ്' ശൈ​ലി​യി​ലു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ അ​ല​ങ്കാ​ര വി​ള​ക്കു​ക​ളും ഫെ​സ്റ്റി​നെ കൂ​ടു​ത​ൽ ആ​ക​ർ​ഷ​ണീ​യ​മാ​ക്കു​ന്നു​ണ്ട്. കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​ന്റ​റാ​ക്ടി​വ് ആ​ക്ടി​വി​റ്റി​ക​ളും വി​നോ​ദ പ​രി​പാ​ടി​ക​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. കു​ടും​ബ​ത്തോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Tags:    
News Summary - 'Manama Nights' begins at Bahrain National Theater

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 04:43 GMT