തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ: നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും

ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്​ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്​സാപ്​ നമ്പറിലോ സംശയങ്ങൾ അയക്കാം. ഇ​വി​ടെ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ നി​യ​മോ​പ​ദേ​ശ​മാ​യി ക​ണ​ക്കാ​ക്ക​രു​ത്. വ്യ​ക്​​ത​മാ​യ നി​യ​മോ​പ​ദേ​ശം ല​ഭി​ക്കാ​ൻ ഒ​രു ബ​ഹ്​​റൈ​നി അ​ഭി​ഭാ​ഷ​ക​നെ സ​മീ​പി​ക്ക​ണം.

തൊ​ഴി​ലി​ട​ങ്ങ​ളി​ലെ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ൾ: നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും

ഒ​രു സ്ഥാ​പ​ന​ത്തി​ന്റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് അ​ച്ച​ട​ക്കം അ​നി​വാ​ര്യ​മാ​ണ്. തൊ​ഴി​ലാ​ളി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​ക​ളോ അ​ച്ച​ട​ക്ക ലം​ഘ​ന​മോ ഉ​ണ്ടാ​യാ​ൽ അ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ തൊ​ഴി​ലു​ട​മ​ക്ക് അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ ഈ ​ന​ട​പ​ടി​ക​ൾ നി​യ​മ​പ​ര​വും സു​താ​ര്യ​വു​മാ​യി​രി​ക്ക​ണം. അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​ന്റെ ഗൗ​ര​വം അ​നു​സ​രി​ച്ച് താ​ഴെ പ​റ​യു​ന്ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്.

  • വാ​ക്കാ​ൽ ശ​കാ​രി​ക്കാം  
  • മു​ന്ന​റി​യി​പ്പ് എ​ഴു​തി ന​ൽ​കാം
  • ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​ന്ന സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ൽ അ​ത് മൂ​ന്ന് മാ​സ​ത്തേ​ക്ക് നീ​ട്ടി​വെ​ക്കാം
  • ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യാം. അ​ത് ഒ​രു പ്രാ​വ​ശ്യം 5 ദി​വ​സ​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല.
  • ശ​മ്പ​ളം കൊ​ടു​ക്കാ​തി​രി​ക്കാം. ഇ​ങ്ങ​നെ​യു​ള്ള പി​ഴ ഒ​രു വ​ർ​ഷ​ത്തി​ൽ ഒ​രു മാ​സ​ത്തി​ൽ കൂ​ടാ​ൻ പാ​ടി​ല്ല.
  • പ്ര​മോ​ഷ​ൻ ഒ​രു വ​ർ​ഷ​ത്തേ​ക്ക് നീ​ട്ടി​വെ​ക്കാം
  • ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ടാം

അ​ച്ച​ട​ക്ക ലം​ഘ​ന​ത്തി​നു​ള്ള പി​ഴ​ക​ൾ ന​ൽ​കു​മ്പോ​ൾ അ​ല്ലെ​ങ്കി​ൽ അ​തി​നു​ള്ള തൊ​ഴി​ലു​ട​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മ്പോ​ൾ ചി​ല നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്ക​ണം.

  1. ന​ട​പ​ടി എ​ടു​ക്കു​മ്പോ​ൾ അ​തി​ന് മ​തി​യാ​യ കാ​ര​ണ​മു​ണ്ടാ​യി​രി​ക്ക​ണം. കു​റ്റം തെ​ളി​യി​ക്കാ​നും സാ​ധി​ക്ക​ണം
  2. തൊ​ഴി​ലാ​ളി​ക്ക് നോ​ട്ടീ​സ് ന​ൽ​ക​ണം
  3. ട്രേ​ഡ് യൂ​നി​യ​നു​ള്ള സ്ഥാ​പ​ക​മാ​ണെ​ങ്കി​ൽ അ​വ​രു​ടെ പ്ര​തി​നി​ധി തെ​ള​വെ​ടു​ക്കു​ന്ന സ​മ​യ​ത്ത് സ​ഹ​ക​രി​പ്പി​ക്ക​ണം
  4. ഏ​ഴ് ദി​വ​സ​ത്തി​ന​കം തെ​ളി​വെ​ടു​പ്പ് തു​ട​ങ്ങ​ണം
  5. കൊ​ടു​ക്കു​ന്ന പി​ഴ തൊ​ഴി​ലാ​ളി​ക്ക് എ​ഴു​തി ന​ൽ​ക​ണം
  6. തൊ​ഴി​ലു​ട​മ നേ​രി​ട്ടോ മ​റ്റ് തൊ​ഴി​ലാ​ളി​ക​ൾ മു​ഖേ​ന​യോ തെ​ളി​വെ​ടു​പ്പ് ന​ട​ത്താം
  7. പി​ഴ​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക്ക് ഏ​ഴ് ദി​വ​സ​ത്തി​ന​കം അ​പ്പീ​ൽ ന​ൽ​കാ​ൻ അ​വ​കാ​ശ​മു​ണ്ട്
  8. ഏ​തെ​ങ്കി​ലും പി​ഴ പ​ണ​മാ​യി ഈ​ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ ആ ​പ​ണം പ്ര​ത്യേ​ക അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്ക​ണം. ഈ ​പ​ണം എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ക്കും
  9. ഈ ​വാ​ക്കാ​ലു​ള്ള ശാ​സ​ന​യും എ​ഴു​തി ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പും ആ​റ് മാ​സം ക​ഴി​ഞ്ഞാ​ൽ മാ​റ്റി​യി​രി​ക്ക​ണം.
  10. പി​ഴ ന​ൽ​കു​മ്പോ​ൾ ചി​ല കാ​ര്യ​ങ്ങ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.  
  • പി​ഴ തൊ​ഴി​ൽ സം​ബ​ന്ധ​മാ​യ ലം​ഘ​ന​ത്തി​നാ​യി​രി​ക്ക​ണം
  • പി​ഴ ലം​ഘ​ന​ത്തി​ന് ആ​നു​പാ​തി​ക​മാ​യി​രി​ക്ക​ണം
  • ഒ​രു ലം​ഘ​ന​ത്തി​ന് ഒ​രു പി​ഴ മാ​ത്ര​മേ പാ​ടു​ള്ളൂ
  • ഒ​രു മാ​സ​ത്തി​ൽ 5 ദി​വ​സ​ത്തി​ൽ കൂ​ടു​ത​ൽ ശ​മ്പ​ളം പി​ഴ​യാ​യി പി​ടി​ക്കാ​ൻ പാ​ടി​ല്ല. സ​സ്പെ​ൻ​ഷ​നും 5 ദി​വ​സ​ത്തി​ൽ കൂ​ട​രു​ത്.
  • ലം​ഘ​നം തെ​ളി​ഞ്ഞാ​ൽ മാ​ത്ര​മേ ശി​ക്ഷി​ക്കാ​ൻ പാ​ടു​ള്ളൂ

11. അ​ന്വേ​ഷ​ണ​ത്തി​നോ തൊ​ഴി​ലി​നോ ഗു​ണം ചെ​യ്യു​മെ​ങ്കി​ൽ 2 മാ​സം വ​രെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്യാം. ക്രി​മി​ന​ൽ കു​റ്റ​മാ​ണെ​ങ്കി​ൽ അ​തി​ന്‍റെ വി​ധി വ​രു​ന്ന​ത് വ​രെ സ​സ്പെ​ൻ​ഡ് ചെ​യ്യാം. കോ​ട​തി വി​ധി അ​നു​കൂ​ല​മാ​ണെ​ങ്കി​ൽ ജോ​ലി​യി​ൽ തി​രി​കെ എ​ടു​ക്കു​ക​യും സ​സ്പെ​ൻ​ഡ് കാ​ല​ത്തെ ശ​മ്പ​ളം ന​ൽ​കു​ക​യും വേ​ണം

12. ഏ​തെ​ങ്കി​ലും ലം​ഘ​നം കൊ​ണ്ട് തൊ​ഴി​ലു​ട​മ​യു​ടെ സാ​ധ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മു​ണ്ടാ​ക്കു​ക​യാ​ണെ​ങ്കി​ൽ അ​തി​ന്‍റെ പ​ണം തൊ​ഴി​ലു​ട​മ​ക്ക് തൊ​ഴി​ലാ​ളി​യി​ൽ നി​ന്ന് ഈ​ടാ​ക്കാം. എ​ന്നാ​ൽ 2 മാ​സ​ത്തെ ശ​മ്പ​ള​ത്തി​ൽ കൂ​ടു​ത​ൽ പി​ടി​ക്കാ​ൻ പാ​ടി​ല്ല. ഇ​തി​നെ​ല്ലാം എ​തി​രാ​യി തൊ​ളി​ലാ​ളി​ക്ക് കോ​ട​തി പ​രാ​തി ന​ൽ​കാ​ൻ അ​വ​കാ​ശ​മു​ണ്ട്.

Tags:    
News Summary - Disciplinary Procedures in Workplaces: Rules and Regulations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 04:43 GMT